ലാലേട്ടന്റെ മകൻ എന്ന രീതിയിൽ പ്രണവിനെ നമ്മുക്ക് കാണാൻ കഴിയില്ല. സെറ്റിൽ കാരവാൻ കോളേജ് ഹോസ്റ്റലാക്കി മാറ്റി അപ്പു. ശരിക്കും പ്രണവ് ആണ് മറ്റുള്ളവരെ ഇൻസ്പയർ ചെയ്യുന്നത്.!! എല്ലാം തുറന്നുപറഞ്ഞ് സെൽവ.

ഏറെക്കാലത്തിന് ശേഷം തിയേറ്ററിൽ വിസ്മയം തീർത്ത ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനാനെത്തിയ ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാന മികവും പ്രണവിന്റെ അഭിനയമികവും സമാസമം ചേർന്നപ്പോൾ മലയാളികൾ തിയേറ്ററിൽ കണ്ടത് മറ്റൊരു മാജിക്കൽ ട്രീറ്റ് തന്നെയായിരുന്നു. പ്രണവിന് പുറമേ ഹൃദയത്തിൽ അണിനിരന്ന താരങ്ങളെല്ലാം തന്നെ പ്രേക്ഷകമനം കവരുകയായിരുന്നു. അക്കൂട്ടത്തിൽ പ്രേക്ഷകരുടെ കണ്ണുനിറയിക്കും

പാകത്തിൽ വേറിട്ട ഭാവഭേദങ്ങൾ കൊണ്ട് വ്യത്യസ്തതമാർന്ന അഭിനയമായിരുന്നു നടൻ കലേഷ് രാമാനന്ദിന്റേത്. സെൽവ എന്ന കഥാപാത്രത്തിൽ താരം പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു എന്ന് തന്നെ പറയാം. ഇപ്പോൾ പ്രണവിനെക്കുറിച്ച് MOVIE STORY എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കലേഷ് തുറന്നുപറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലൊക്കേഷനിൽ ആരെയെങ്കിലും കണ്ടാൽ പ്രണവ് അങ്ങോട് ചെന്ന് പരിചയപ്പെടും. ഞാൻ പ്രണവ് ആണെന്ന് പറഞ്ഞ്

എല്ലാവർക്കും സ്വയം പരിചയപ്പെടുത്തും. നമ്മൾ പ്രണവിനെ കാണുന്നത് ലാലേട്ടന്റെ മകനായാണ്. പക്ഷേ പ്രണവ് നമ്മളെ കാണുന്നത് അങ്ങനെയല്ല. അതാണ് പ്രധാന വ്യത്യാസം. ഹൃദയത്തിൽ സെൽവയാണ് മറ്റുള്ളവരെ ഇൻസ്പയർ ചെയ്യുന്ന കഥാപാത്രമെങ്കിലും യഥാർത്ഥത്തിൽ അപ്പു തന്നെയാണ് ചുറ്റുമുള്ളവരെ ഇൻസ്പയർ ചെയ്യുന്ന ദ് അൾട്ടിമേറ്റ് മോട്ടിവേറ്റർ. ഹൃദയത്തിന്റെ ലൊക്കേഷനിൽ പ്രണവിന് മാത്രമായി ഒരു കാരവാൻ ഉണ്ടായിരുന്നു. എന്നാൽ പ്രണവ് ഒറ്റക്ക് അതിൽ കയറി കണ്ടിട്ടില്ല.

നല്ല വെയിലുള്ള സമയത്തൊക്കെ ഞങ്ങളെ എല്ലാവരെയും വരിവരിയായി കാരവാനിൽ കയറ്റിയ ശേഷമാണ് പ്രണവ് കയറുക. പ്രൊഡക്ഷനിലുള്ളവർ അത്‌ കണ്ടിട്ട് പറയുക ഇത്‌ കാരവാനല്ല, കോളേജ് ഹോസ്റ്റലാണെന്നാണ്. സിനിമയിൽ തമിഴ് സംസാരിക്കുന്നുവെങ്കിലും കലേഷ് പക്കാ മലയാളിയാണ്. യാക്ഷികയാണ് താരത്തിന്റെ നല്ല പാതി. അഭിനേതാവിനൊപ്പം സംവിധായകന്റെ മേലങ്കിയും അണിയാറുള്ള കലേഷ് സിനിമയെ സൗഹൃദങ്ങളുടെ ശക്തി കൊണ്ട് നോക്കിക്കാണുന്ന ഒരാളാണ്.

Rate this post