സെൽവൻ ആ പച്ചപ്പുടവ സെൽവിക്ക് കൈമാറി.!! സെൽവന്റെയും സെൽവിയുടെയും പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു | Selva & Selvi latest photoshoot

Selva & Selvi latest photoshoot: വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി വൻ വിജയം കൈവരിച്ച ചിത്രമാണല്ലോ “ഹൃദയം”. റൊമാൻസ് ഡ്രാമ ജേർണറിൽ എത്തിയ ഈ ഒരു സിനിമ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ ഒരു ഓളം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്. പ്രണവിന്റെയും ദർശനയുടെയും കല്യാണിയുടെയും പ്രണയത്തിനപ്പുറം

മറ്റു പല പ്രണയ കെമിസ്ട്രികളും ഈയൊരു സിനിമയിൽ ഉണ്ടായിരുന്നു. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈയൊരു സിനിമ കണ്ടിറങ്ങിയവർ അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റാത്ത കഥാപാത്രങ്ങളായിരുന്നു സെൽവനും സെൽവിയും. മറ്റു പല പ്രണയ ജോഡികളെക്കാളും കൂടുതൽ ഇവർ തമ്മിലുള്ള പ്രണയവും കെമിസ്ട്രിയും ആയിരുന്നു പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നത്. എന്നാൽ തന്റെയുള്ളിലെ അഗാധമായ പ്രണയം ഒരു പച്ച പുടവ വഴി

selva selvi

സെൽവിയോട് തുറന്നുപറയുന്നതിനു മുമ്പ് തന്നെ സെൽവൻ മര ണപ്പെടുകയാണ്. അതിനാൽ തന്നെ ഈയൊരു രംഗം പ്രേക്ഷകരിൽ ഏറെ സങ്കടമുളവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈയൊരു സീനിൽ സെൽവൻ മരിക്കാതെ ഇരുവരും പ്രണയം തുറന്നുപറഞ്ഞ് ഒന്നിക്കുകയാണെങ്കിൽ എന്തായിരിക്കും കഥയിൽ മാറ്റമുണ്ടാവുക എന്നത് ഒരു മനോഹരമായ കൺസെപ്റ്റ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറും

സ്റ്റൈലിസ്റ്റുമായ സിമി ആൻ. സെൽവൻ എന്ന കഥാപാത്രത്തിലൂടെ കയ്യടി നേടിയ കലേഷ് രാമാനന്ദും സെൽവിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ അഞ്ജലി എസ് നായരും വീണ്ടും ഒരു ഫോട്ടോഷൂട്ടിലൂടെ സെൽവനും സെൽവിയുമായി മാറിയിരിക്കുകയാണ് ഇപ്പോൾ. സെൽവൻ തന്റെ പ്രണയം തുറന്നു പറയാനായി നൽകുന്ന പച്ചപ്പുടവ ധരിച്ച് കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന സെൽവിയുടെ മനോഹര ചിത്രങ്ങളാണ് ഈ ഫോട്ടോഷൂട്ടിലെ ശ്രദ്ധേയ ഘടകം. ചുവപ്പു നിറത്തിലുള്ള കുർത്തയിൽ സെൽവൻ തിളങ്ങിയപ്പോൾ

തന്റെ പ്രിയതമൻ സമ്മാനിച്ച പച്ച പുടവിലാണ് സെൽവിയുള്ളത്. “പച്ച പുടവ” സെൽവിക്ക് സമ്മാനിക്കാൻ സെൽവയ്ക്ക് കഴിഞ്ഞാലോ? സെൽവയും സെൽവിയും ഒരുമിച്ചായിരിക്കാൻ വിധിക്കപ്പെട്ടിരുന്നെങ്കിൽ ? അങ്ങനെയെങ്കിൽ…ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നിങ്ങളുടെ ഹൃദയത്തിലേക്ക്” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ നിരവധി പേരാണ് ഈയൊരു കൺസെപ്റ്റിനെ പ്രകീർത്തിച്ചുകൊണ്ട് രംഗത്ത് വരുന്നത്.