സാന്ത്വനത്തിലെ ശിവനെപ്പോലെ തന്നെ കുറച്ചൊക്കെ ഇൻട്രോവേർട്ട് ആണ് സജിൻ. സജിനെക്കുറിച്ച് ലൈവിൽ തുറന്ന് പറഞ്ഞ് ഷഫ്‌ന.!!

സാന്ത്വനത്തിലെ ശിവനെക്കുറിച്ചറിയാൻ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് എന്നും ഏറെ കൗതുകം തന്നെയാണ്. സ്‌ക്രീനിൽ വേറിട്ട നായകവേഷത്തിൽ പകർന്നാടുന്ന നടൻ സജിൻ യഥാർത്ഥജീവിതത്തിലും ശിവനെപ്പോലെ തന്നെയാണെന്നാണ് താരത്തിന്റെ പ്രിയപാതി ഷഫ്ന പറയുന്നത്. ‘ഇക്ക ഏറെ നാൾ കൊതിച്ചു കിട്ടിയ മികച്ച വേഷമാണ് സാന്ത്വനത്തിലെ ശിവൻ. ഏതു സീനാണെങ്കിലും ഇക്കയെ സ്‌ക്രീനിൽ കാണുമ്പോൾ ഞാൻ ഇമോഷണൽ ആയിപ്പോകും.

നന്നായി അഭിനയിക്കുന്നുണ്ട് എന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ” സജിന്റെ അഭിനയത്തെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ഷഫ്നക്ക് നൂറ് നാവാണ്. യഥാർത്ഥജീവിതത്തിൽ സജിൻ ഒരു കലിപ്പനാണോ എന്ന് ചോദിച്ചാലും ഷഫ്നക്ക് ഉത്തരമുണ്ട്. “ആളൊരു കലിപ്പൻ തന്നെയാണ്. പക്ഷേ എല്ലാവരുടെയടുത്തും അങ്ങനെയല്ല. വളരെ അടുത്തുനിൽക്കുന്നവരോട് മാത്രം. എന്നോടും വളരെ ക്ളോസ് ആയ ചില സുഹൃത്തുക്കളോടും മാത്രമാണ് ആ കലിപ്പ് പുറത്തെടുക്കാറുള്ളത്.

അല്ലാത്തവർക്ക് ആള് ചില്ലാണ്.” സാന്ത്വനത്തിലെ ശിവനെപ്പോലെ തന്നെ കുറച്ചൊക്കെ ഇൻട്രോവേർട്ട് ആണ് സജിൻ എന്നും ഷഫ്ന പറയുന്നുണ്ട്. “ലൈവിലൊക്കെ വരാൻ ആൾക്ക് വലിയ മടിയാണ്. ഒരു റീൽ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചാൽ പോലും വരില്ല. ഇപ്പോഴാണ് ഇന്റർവ്യൂകളെങ്കിലും കൊടുത്ത് തുടങ്ങിയത്.” താൻ ഗോപികയുമായി നല്ല സൗഹൃദത്തിലാണെന്നാണ് ഷഫ്ന പറയുന്നത്. സഹോദരിയെപ്പോലെയാണ് ഗോപിക. ഗോപിക മാത്രമല്ല, അനിയത്തി കീർത്തനയുമായും

ആ സൗഹൃദമുണ്ടെന്ന് ഷഫ്ന എടുത്തുപറയുന്നു. ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്ത് കാലെടുത്തുവെച്ച താരമാണ് ഷഫ്ന. പ്രണയവർണ്ണങ്ങളാണ് താരത്തിന്റെ ആദ്യചിത്രം. ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലെ ഷഫ്നയുടെ അഭിനയം ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. പ്ലസ് ടു എന്ന ചിത്രത്തിൽ നായികയായാണ് ഷഫ്ന തിളങ്ങിയത്. സജിന്റേതും ഷഫ്നയുടേതും പ്രണയവിവാഹമായിരുന്നു. പ്രതിസന്ധികളെ മറികടന്ന് ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. തെലുങ്ക് സീരിയലിലാണ് ഷഫ്ന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Rate this post