പിറന്നാൾ ആഘോഷമാക്കി ഷഫ്‌ന പക്ഷെ ശിവേട്ടൻ എവിടെയെന്ന് അന്വേഷിച്ച് ആരാധകരും | Shafna birthday celebration

Shafna birthday celebration : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഷഫ്ന. സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങിയ താരത്തിന് ഇപ്പോൾ മറ്റൊരു വിശേഷണം കൂടിയുണ്ട്. ആരാധകർ ഏറെയുള്ള നടൻ സജിന്റെ ഭാര്യയാണ് ഷഫ്ന. സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി പ്രേക്ഷകഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സജിൻ. ഇന്നലെ ഷഫ്നയുടെ ജന്മദിനമായിരുന്നു. ബെർത്ഡേ ആഘോഷത്തിന്റെ ചിത്രങ്ങൾ ഷഫ്ന ഇൻസ്റ്റാഗ്രാമിൽ

ഷെയർ ചെയ്തിരുന്നു. എന്നാൽ ആഘോഷത്തിന്റെ ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ ഞെട്ടി. ചിത്രങ്ങളിൽ ഒന്നിലും തന്നെ സജിനെ കാണാനില്ല. ഭാര്യയുടെ ജന്മദിനത്തിന് പോലും നമ്മുടെ ശിവേട്ടന് ലീവ് കിട്ടുന്നില്ലേ എന്നായി ചില ആരാധകരുടെ ചോദ്യം. സത്യാവസ്ഥ എന്തെന്നാൽ ഷഫ്ന ഇപ്പോൾ നാട്ടിലില്ല എന്നതാണ്. താരം ചെയ്തുകൊണ്ടിരിക്കുന്ന തെലുങ്ക് സീരിയലിന്റെ ഭാഗമായി മാസത്തിൽ പതിനഞ്ച് ദിവസവും താരം അവിടെത്തന്നെ ആയിരിക്കും. ബെർത്ഡേ ദിനത്തിലും

shafna sajin

താരം ലൊക്കേഷനിൽ ആയിരുന്നു. ഷൂട്ടിന് പോകുന്നതിന് മുമ്പ് വീട്ടുകാർക്കൊപ്പം ബെർത്ത്ഡെ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഷഫ്‌ന ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആ സമയം ശിവേട്ടൻ സാന്ത്വനം ലൊക്കേഷനിലുമായിരുന്നു. എന്തായാലും ഷഫ്നക്ക് ബെർത്ഡേ ആശംസകൾ നേരുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സാധാരണഗതിയിൽ തെലുങ്ക് സീരിയലിന്റെ ഷൂട്ട് കഴിഞ്ഞാൽ ഷഫ്ന തിരുവനന്തപുരത്തേക്ക് പോരും. പിന്നെ അടുത്ത

പതിനഞ്ച് ദിവസങ്ങൾ ഒരുമിച്ചാണ്. സജിൻറെയും ഷഫ്നയുടേതും ഒരു പ്രണയവിവാഹമായിരുന്നു. പ്രതിസന്ധികളെ മറികടന്നാണ് ഇവർ ഒന്നായത്. മലയാളത്തിൽ,’കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൽ ഷഫ്ന ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്ലസ് ടു എന്ന ചിത്രത്തിൽ നടൻ റോഷനൊപ്പമാണ് താരം അഭിനയിച്ചത്. ആ ചിത്രത്തിൽ സജിനും ഒരു മുൻനിര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും സാന്ത്വനത്തിലെ ശിവൻ തന്നെയാണ് സജിനിലെ നടനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.