23 വർഷത്തെ കൂട്ടുകെട്ട്, ശാലിനിയെ ചേർത്ത് നിർത്തി അജിത്ത് ; പ്രണയചിത്രം പങ്കുവെച്ച് ശ്യാമിലി.!!
കോളിവുഡ് സൂപ്പർസ്റ്റാർ അജിത്തും ഭാര്യ ശാലിനിയും വർഷങ്ങളായി മാധ്യമങ്ങളുടെ കണ്ണിൽ നിന്ന് വിട്ടുനിൽക്കുകയാണ്. തങ്ങളുടെ വ്യക്തി ജീവിതം പരസ്യപ്പെടുത്താൻ ഇഷ്ടമില്ലാത്ത ഇരുവരും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നില്ല. എന്നിരുന്നാലും, പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം, അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മാർച്ച് 21-ന് നടിയും ശാലിനിയുടെ സഹോദരിയുമായ ശ്യാമിലി തന്റെ സഹോദരി
ശാലിനിയുടെയും അജിത്തിന്റെയും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ശാലിനിയുടെ കവിളിൽ അജിത്ത് ചുംബിക്കുന്ന ഒരു റൊമാന്റിക് ഫോട്ടോയാണ് ശ്യാമിലി പങ്കുവെച്ചിരിക്കുന്നത്. ദമ്പതികൾ ഒരുമിച്ച് 23-ാം വർഷം ആഘോഷിക്കുകയാണ് എന്ന അറിയിപ്പോടെയാണ് ശ്യാമിലി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അജിത്തും ശാലിനിയും തങ്ങളുടെ രണ്ട് മക്കൾക്കൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടുന്ന