ഇതിൽ അമ്മയെയും മകളെയും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ ദൈവമേ. വൈറലായി ശാലിനിയുടെയും അനൗഷ്കയുടെയും ചിത്രങ്ങൾ.

തമിഴ് സിനിമാ ലോകത്തെ തല എന്ന വിശേഷണമുള്ള ഇതിഹാസ താരമാണല്ലോ അജിത് കുമാർ. ഒരു അഭിനേതാവ് എന്നതിലുപരി സിനിമയോടൊപ്പം തന്നെ തന്റെ പാഷനായ റേസിംഗും ഇദ്ദേഹം കൊണ്ടു നടക്കുന്നതിനാൽ നിരവധി റേസിംഗ് ചാമ്പ്യൻഷിപ്പുകളിലും താരം തിളങ്ങിയിരുന്നു. ഏകദേശം 60 ഓളം സിനിമകളിൽ നായകനായി തിളങ്ങിയ അജിത്തിന് തന്റെതായ ആരാധക വൃന്ദവുമുണ്ട് എന്നതിനാൽ ഏതൊരു സിനിമക്കും വലിയ രീതിയിലുള്ള പിന്തുണയും കിട്ടാറുണ്ട്. മാത്രമല്ല താരത്തിന്റെ ഭാര്യയും അഭിനേത്രിയും കൂടിയായ ശാലിനിക്കും

സെലിബ്രിറ്റി താരപരിവേഷം തന്നെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ കൊടുക്കുന്നത്. ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ അത്രതന്നെ സജീവമല്ലെങ്കിലും ശാലിനിയുടെ ചിത്രങ്ങളും വിശേഷങ്ങളും പലപ്പോഴും ആരാധകർക്കിടയിൽ ഇടം പിടിക്കാറുണ്ട്. മാത്രമല്ല തങ്ങളുടെ പ്രിയ താരത്തിന്റെ മക്കളായ ആദ്വിക്കിന്റെയും അനൗഷ്കയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്കും പ്രേക്ഷകർക്കും എന്നും തിടുക്കമാണ്. എന്നാൽ ഇപ്പോഴിതാ ശാലിനിയുടെ സഹോദരിയും അഭിനേത്രിയുമായ ശ്യാമിലി തന്റെ ഇൻസ്റ്റഗ്രാമിലൂടെ

wvvr

പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചാ വിഷയമായിട്ടുള്ളത്.” വിത്ത് മൈ ലേഡീസ്, ഹാപ്പി വുമൺസ് ഡേ” എന്ന അടിക്കുറിപ്പിൽ പങ്കുവെച്ച ഈയൊരു ചിത്രത്തിൽ ഏറെ ശ്രദ്ധേയമായിട്ടുള്ളത് ശാലിനിയും മകളായ അനൗഷ്കയുമാണ്. തങ്ങൾ കുഞ്ഞായി മാത്രം കണ്ടിരുന്ന അനൗഷ്ക ഇത്രത്തോളം വളർന്നോ എന്ന് ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. മാത്രമല്ല അമ്മയെയും മകളെയും കണ്ടിട്ട് അനിയത്തിയും ജേഷ്ഠത്തിയുമാണ് എന്ന് മാത്രമേ കരുതൂ എന്നാണ് ആരാധകരിൽ ചിലർ പറയുന്നത്.

വെറും പതിനാല് വയസ്സ് മാത്രമാണ് അനൗഷ്കക്ക് പ്രായമെങ്കിലും ഈ ഒരു ചിത്രത്തിൽ അവൾ കൂടുതൽ മുതിർന്നതായി തോന്നുന്നുണ്ട് എന്നും മാത്രമല്ല അമ്മയായ ശാലിനിക്ക് പ്രായം കുറയുകയാണോ എന്ന തരത്തിലുള്ള പ്രതികരണങ്ങളും ആരാധകർക്കിടയിൽ നിന്നും ഉയർന്നു വരുന്നുണ്ട്. നേരത്തെ അനൗഷ്കയുടെ സഹോദരനായ അദ്വിക്കിന്റെ പിറന്നാൾ ആഘോഷ വേളയിൽ ചിത്രങ്ങളും ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഏറെ വൈറലായ ഒന്നായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

Rate this post