നിറദീപം കൊളുത്തി ഉദ്ഘാടന വേദിയിൽ ശാലിനി അജിത്ത്.!! ചുവപ്പിൽ അതി സുന്ദരിയായി മാമാട്ടികുട്ടി;|Shalini Shines In Inaguration Function Malayalam

Shalini Shines In Inaugration Function Malayalam: തെന്നിന്ത്യൻ താരങ്ങളിൽ പ്രമുഖയായ വ്യക്തിയായിരുന്നു നടി ശാലിനി. ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി ആണ് സിനിമ രംഗത്തേക്ക് താരം ചുവടുവെക്കുന്നത്. നവോദയ അപ്പച്ചൻ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടി. കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്ത ഒന്നായിരുന്നു. പഴയകാല റൊമാന്റിക് ചിത്രങ്ങളെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക്

ഓടിയെത്തുക ഈ ചിത്രമാണ്.കൂടാതെ മണി രത്നം ചിത്രമായ ‘അലൈപായുതേ’ എന്ന ചിത്രവും ലോക ശ്രദ്ധ നേടി. ആദ്യത്തെ അനുരാഗം,മുത്തോട് മുത്ത്,ഒന്നും മിണ്ടാത്ത ഭാര്യ, സന്ദർഭം, ഒന്നാണ് നമ്മൾ, കൃഷ്ണ ഗുരുവായൂരപ്പാ,മിനിമോൾ വത്തിക്കാനിൽ, ചക്കര ഉമ്മ, കൂട്ടിനിളം കിളി തുടങ്ങിയവയെല്ലാം താരത്തിന്റെ ചിത്രങ്ങൾ ആയിരുന്നു.തമിഴ് നടൻ അജിത് കുമാറുമായുള്ള വിവാഹശേഷം സിനിമാലോകത്ത് നിന്നും ഏറെക്കാലമായി താരം വിട്ടുനിൽക്കുന്നു. അനൌഷ്ക, അദ്വിക് എന്നിവരാണ് താരത്തിന്റെ മക്കൾ.

സിനിമാലോകത്ത് നിന്നും ഏറെ വർഷങ്ങളായി വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും ആരാധകർക്ക് മുൻപിൽ ശാലിനി ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. വർഷങ്ങൾ എത്ര കഴിഞ്ഞാലും ആരാധകർക്ക് യാതൊരു കുറവും ഇല്ലാത്ത വ്യക്തിത്വമാണ് ശാലിനി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ വൈറൽ ആകുന്നത് ശാലിനിയുടെ ഒരു പുതിയ വീഡിയോയാണ്. ഒരു ഉദ്ഘാടന വീഡിയോ.യാഷ് ഡെന്റൽ അടയാറിലെ ഉദ്ഘാടനത്തിന് എത്തിയതാണ്

താരം. മെഴുകുതിരി പിടിച്ച് താരം വിളക്ക് കൊളുത്തുന്നത് കാണാം. വർഷങ്ങൾ എത്ര കഴിഞ്ഞാലും ശാലിനിയിലെ ആ സുന്ദരിക്കുട്ടി പോയി മറഞ്ഞിട്ടില്ല എന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാക്കാം. ചുവന്ന നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് വളരെ ലളിതമായ മേക്കപ്പിലാണ് താരം ചടങ്ങിന് എത്തിയിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുകയും ചെയ്തു.