ഷാനിദിന്റെ ഭാര്യ പദവി നേടിക്കൊടുത്ത സൗഭാഗ്യം കണ്ടോ..!?വിക്രമിന് ഗോൾഡൻ വിസ കൈമാറി ഷംന കാസിം!! പുതിയ ലുക്ക് തകർത്തെന്ന് ആരാധകർ |Shamna Kasim Hand over golden visa to chiyan vikram malayalam

Shamna Kasim Hand over golden visa to chiyan vikram malayalam: മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളാണല്ലോ ഷംന കാസിം. മലയാളത്തിലും മറ്റു സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയ ലോകത്ത് നിറഞ്ഞു നിന്നിരുന്ന നായികമാരിൽ ഒരാൾ കൂടിയാണ് ഇവർ. റിയാലിറ്റി ഷോയിലൂടെ സിനിമാ ലോകത്ത് എത്തിപ്പെട്ട താരം പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇൻഡസ്ട്രിയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു. അതിനാൽ തന്നെ ഗ്ലാമറസ് വേഷങ്ങളിലൂടെ നിരവധി

ആരാധകരുടെ പ്രിയതാരമായി മാറാനും ഇവർക്ക് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും ചിത്രങ്ങൾ പങ്കുവെക്കാനും എപ്പോഴും സമയം കണ്ടെത്താറുള്ള അവർ തന്റെ വിവാഹ നിശ്ചയ വാർത്ത ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ബിസിനസ് കൺസൾട്ടന്റുമായ ഷാനിദ് ആസിഫലിയുമായുള്ള വിവാഹ ചിത്രങ്ങൾ ക്ഷണ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും

shamana kasim with vikram

ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച ഒരു അസുലഭ നിമിഷത്തെ കുറിച്ചുള്ള ചിത്രം താരം പങ്കു വച്ചിരുന്നു. തമിഴ് സിനിമാ ലോകത്തെ ഇതിഹാസ നായകന്മാരിൽ ഒരാളായ ചിയാൻ വിക്രമിന് യുഎഇ ഗോൾഡൻ വിസ കൈമാറാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഭർത്താവ് ഷാനിദ് ആസിഫലിക്കൊപ്പം വിക്രമിന് ഗോൾഡൻ വിസ കൈമാറുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. “ഏറ്റവും പ്രതിഭാധനനായ നടൻ വിക്രമിന് ഗോൾഡൻ വിസ കൈമാറാൻ സാധിച്ചതിൽ ഞാൻ

ആശീർവദിക്കപ്പെട്ടിരിക്കുന്നു. ഈയൊരു അവസരം നൽകിയതിന് സാറിന് നന്ദി” എന്നായിരുന്നു ഈ ഒരു ചിത്രത്തോടൊപ്പം താരം കുറിച്ചിരുന്നത്. താരം പങ്കുവച്ച ഈ ഒരു ഫോട്ടോ നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായും ആശംസകളുമായും എത്തുന്നത്.

Rate this post