നടി ഷംനകാസിമിന്റെ പുതിയ വീഡിയോ കണ്ടോ ? ഗർഭകാലത്തും ഡാൻസ് കൈവിടാതെ ഷംന ..അന്തംവിട്ട് ആരാധകർ..|Shamna Kassim New Dancing Video

Shamna Kassim New Dancing Video : നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും വിവാഹിതരായത് കഴിഞ്ഞ ഒക്ടോബറിലാണ്. ദുബായില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹവും റിസപ്ഷനും നടന്നത്. ഷംന റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരുന്നു.
ഇപ്പോൾ താരം അമ്മയാകാൻ പോകുന്നു എന്ന വാർത്ത

തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് തന്റെ ആരാധകരെ അറിയിച്ചത്. കൂടാതെ കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും ഷംന കാസിം യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ അനവധി ആരാധകർ ആണ് ഈ വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ച് എത്തിയത്.ഷംന ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് ഗർഭിണി ആയിരിക്കെ നൃത്തം ചെയ്യുന്ന വീഡിയോ ആണ്. നൃത്തം പ്രാക്‌ടീസ് ചെയ്യുന്നതിന്റെ പുതിയ വീഡിയോയാണ് ഷംന ഷെയർ ചെയ്‌തത്.

‘എന്റെ കുഞ്ഞുമായി നൃത്തം ചെയ്യുന്നതിൽ വളരെ സന്തോഷം’ എന്നാണ് ഷംന പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ക്യാപ്ഷൻ കുറിച്ചത്. എന്നാൽ ഡാൻസ് കളിക്കുമ്പോൾ കൂടുതൽ സൂക്ഷിക്കണം ഷംന എന്ന് തുടങ്ങിയ ആരാധക കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.ഷംനയെ വിവാഹം ചെയ്തത്പ്രമുഖ ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ്. ഷാനിദ് ജെബിഎസ് എന്ന ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ്.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി

വളരെ തിരക്കേറിയ നടിയാണ് ഷംന കാസിം. എന്നാൽ പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെ ആണ് ഷംന അഭിനയ രംഗത്തേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച താരം നല്ലൊരു നർത്തകിയും മോഡലും കൂടിയാണ്.

Rate this post