സന്തോഷവാർത്ത പുറത്തവിട്ട് പ്രിയതാരം ഷംന കാസിം. ആശംസകളറിയിച്ച് ആരാധകരും സിനിമാലോകവും | Shamna Kkasim wedding news

മലയാള സിനിമാ ലോകത്ത് എന്ന പോലെ തന്നെ തമിഴ് തെലുങ്ക് സിനിമാ ലോകത്തും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ അഭിനേത്രിയാണല്ലോ ഷംന കാസിം. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “മഞ്ഞുപോലൊരു പെൺകുട്ടി ” എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയലോകത്ത് എത്തുന്നത്. തുടർന്നിങ്ങോട്ട് ഭാർഗവചരിതം മൂന്നാം ഖണ്ഡം, പച്ചക്കുതിര, അലിഭായി തുടങ്ങിയ

പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്യുകയായിരുന്നു ഇവർ. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായ താരം കഥാപാത്രം അനുശാസിക്കുന്ന ഏതൊരു വേഷത്തിലേക്കും മാറാൻ കെൽപ്പുള്ള താരം കൂടിയാണ്. അതിനാൽ തന്നെ തമിഴിലും തെലുങ്കിലുമായി നിരവധി ഗ്ലാമറസ് വേഷങ്ങളിലും താരം നിറഞ്ഞു നിന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വഴി തന്റെ

സ്റ്റൈലിഷ് ചിത്രങ്ങളും പുതിയ വിശേഷങ്ങളും പങ്കു വെക്കാനും ആരാധകരുമായി സംവദിക്കാനും പലപ്പോഴും സമയം കണ്ടെത്താറുള്ള താരം ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു അസുലഭ മുഹൂർത്തത്തെ കുറിച്ച് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “കുടുംബാംഗങ്ങളുടെ ആശിർവാദത്തോടെ കൂടെ ജീവിതത്തിലെ മറ്റൊരു ഭാഗത്തിലേക്ക് കാലെടുത്തു വെക്കുന്നു ” എന്ന് കുറിച്ചുകൊണ്ട് തന്റെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തുന്ന

ചിത്രമായിരുന്നു ഷംന കാസിം പങ്കുവച്ചിരുന്നത്. ബിസിനസ് കൺസൾട്ടന്റും ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി ഇ ഒ യുമായ ഷാനിദ് ആസിഫലിയെയാണ് താരം വിവാഹം ചെയ്യാനൊരുങ്ങുന്നത്. മാത്രമല്ല ഷാനിദിനൊപ്പമുള്ള ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിലും സിനിമാ ലോകത്തും വൈറലായി മാറുകയും റിമിടോമി, ലക്ഷ്മി നക്ഷത്ര, പേർളിമാണി എന്നിവരും തങ്ങളുടെ സഹപ്രവർത്തകക്ക് ആശംസകളും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. | Shamna Kkasim wedding news

Rate this post