മുപ്പതിലേക്ക് കടന്ന് ശില്പബാല.!! ഒന്ന് സഹകരിച്ചാൽ എനിക്കുമുണ്ട് കുറച്ച് പ്ലാനുകൾ, ഒടുവിൽ അത് തുറന്നുപറഞ്ഞ് പ്രിയ അവതാരക. ധൈര്യമായി കടന്നുവരൂ എന്ന് പറഞ്ഞ് അശ്വതി ശ്രീകാന്തും | Shilpa Bala birthday celebration.
മലയാളികൾക്ക് ഏറെ പരിചിതമായ മുഖമാണ് നടി ശില്പ ബാലയുടേത്. നടി എന്നതിലുപരി ഒരു ടെലിവിഷൻ അവതാരക എന്ന നിലയിലാണ് മലയാളികൾക്ക് ശില്പ ബാലയെ കൂടുതലും പരിചയം. ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ്സ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി ഒരു കാലത്ത് തിളങ്ങിയ ശില്പ പിന്നീട് ഒരുവേള അവതാരകവേഷം അഴിച്ചുവെച്ചെങ്കിലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്പിലെത്തുകയായിരുന്നു. മലയാളം ബിഗ്‌സ്‌ക്രീനിലെ
മുൻനിര നായികമാരുടെ ഉറ്റസുഹൃത്ത് എന്ന നിലയിലും ശില്പ ബാലയുടെ പേര് പലപ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മുഴങ്ങിക്കേട്ടിട്ടുണ്ട്. ഇപ്പോഴിതാ മുപ്പതാം വയസിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകരുമായി ബെർത്ഡേയ് വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ട് ശില്പ. ‘എന്റെ മുപ്പതാം വയസ് എനിക്കെന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് സത്യമായും എനിക്കറിയില്ല. പക്ഷേ ഒന്നുണ്ട് കേട്ടോ,

ഇത്തവണ എനിക്ക് കുറച്ച് പ്ലാനുകളുണ്ട്. എന്നോട് സഹകരിക്കുവാണെങ്കിൽ ഇരുപതുകൾ ബോറിങ് ആണെന്ന് പറയിപ്പിച്ച് മുപ്പത് നമുക്ക് അടിപൊളിയാക്കാം. എന്താണെങ്കിലും ഇരുപത്തൊൻപതിലേക്കാളും മനോഹാരിയാണ് ഞാനിപ്പോൾ എന്നതിന്റെ സന്തോഷം എനിക്കുണ്ട്.ഇത്തവണത്തെ ബെർത്ഡേ ആഘോഷം ശരിക്കും എന്നെ ഞെട്ടിച്ചുകളഞ്ഞു’ ഇങ്ങനെയാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഒട്ടേറെ സെലിബ്രെറ്റികളാണ് ശിൽപയ്ക്ക് ജന്മദിനാശംസകൾ
അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇരുപതിനേക്കാളും മനോഹരം മുപ്പത് തന്നെ, കടന്നുവരൂ എന്നുപറഞ്ഞുകൊണ്ടാണ് അവതാരക അശ്വതി ശ്രീകാന്ത് തന്റെ പ്രിയസുഹൃത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. സൂപ്പർ അമ്മ, കിടിലം ഭാര്യ, പ്രിയപ്പെട്ട വ്‌ളോഗർ എന്നിങ്ങനെ ഒട്ടേറെ ഭാവങ്ങളിൽ തകർക്കുകയാണ് ശിൽപ. അടുത്തിടെ ശിൽപയും ഭർത്താവ് വിഷ്ണുവും ചേർന്ന് ചെയ്ത കുറച്ചു ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. കൂടാതെ, താരം മകൾ യാമികയോട് സാനിറ്ററി നാപ്കിൻ എന്താണെന്നു പറഞ്ഞു കൊടുക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി. Shilpa Bala birthday celebration.