ഇനി വേണ്ട വിട്ടുവീഴ്ച.!! സർവ്വം സഹ വേണ്ടായിനി ഗാനത്തിന് ചുവടുവച്ച് മലയാളികളുടെ പ്രിയ താരങ്ങൾ…
സിനിമാ മേഖലയിൽ സ്ത്രീകൾക്കിടയിൽ വളരെ വലിയ ഒരു സൗഹൃദ കൂട്ടം തന്നെയുണ്ട്. അതിൽ എടുത്തു പറയേണ്ടത് ഭാവന, രമ്യ നമ്പീശൻ, മൃദുലാ മുരളി, ശിൽപാ ബാല, ഷഫ്ന, സയനോര ഫിലിപ്പ് തുടങ്ങിയവരുടേതാണ്. ഇടയ്ക്കിടെ ഇവർ ഒത്തുകൂടാറുണ്ട്. കഴിഞ്ഞദിവസം ചങ്ങാതിമാരും ആയി ഒത്തുകൂടിയപ്പോൾ പകർത്തിയ വീഡിയോയും ചിത്രങ്ങളും സയനോര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പെൺകൂട്ടായ്മയുടെ പേരിൽ
പുറത്തിറങ്ങുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വളരെ വലിയ പിന്തുണ തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അടുത്ത സുഹൃത്തുക്കളാണ് മലയാളത്തിൻറെ പ്രിയ ഗായിക സയനോര ഫിലിപ്പും ശില്പ ബാലയും. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഒരു ഡാൻസ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് സയനോര പുറത്തിറക്കിയ സർവ്വം സഹ വേണ്ടായിനി
എന്ന പാട്ടിന് നൃത്തം വെച്ചുകൊണ്ടുള്ള റീൽ വീഡിയോയാണ് ഇവർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിതാദിനം സ്പെഷ്യൽ പാട്ടായ് സർവ്വം സഹ വേണ്ടായിനി പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാപ് ശൈലി കൂടി ചേർത്ത് ഒരുക്കിയ പാട്ടിൽ ഇന്ദുലേഖ വാര്യർ ഭാഗമായിട്ടുണ്ട്. സൈനോരയും വൈശാഖ് സുഗുണനും ചേർന്നാണ് പാട്ടിൻറെ വരികൾ രചിച്ചിരിക്കുന്നത്. പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ പങ്കുവെക്കണം എന്ന്
പ്രേക്ഷകരോട് ആവശ്യപ്പെട്ടുകൊണ്ടാണ് ശില്പ ബാല വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി വേണ്ട വിട്ടു വീഴ്ച എന്ന ഹാഷ് ടാഗോഡ് കൂടിയാണ് പാട്ട് വനിതാദിനത്തിൽ പുറത്തിറക്കിയത്. പുതിയ കാലത്തിൻറെ സ്ത്രീത്വത്തിന്റെ ഭാഗം ആയാണ് പാട്ട് സമർപ്പിക്കുന്നത്. സ്ത്രീകളുടെ സഹന വേഷങ്ങൾ ഇനി വേണ്ട എന്ന് പാട്ട് ഓർമിപ്പിക്കുന്നു. വേറിട്ട കാഴ്ച പകരുന്ന പാട്ട് ഇതിനോടകം നിരവധി പ്രേക്ഷകരെയാണ് ഏറ്റെടുത്തത്. ശക്തമായ വാക്കുകളും കരുത്തുറ്റ പ്രതികരണങ്ങളും ഗാനത്തെ കൂടുതൽ ബലപ്പെടുത്തുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.