ശ്രീനിയുടെ പിറന്നാളിന് കിടിലൻ സർപ്രൈസുകളുമായി പേർളി..😍😍എന്തൊരു ക്യൂട്ട് എന്ന് ആരാധകർ.👌👌 ആശംസകളുമായി താരങ്ങളും..!!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പേർളിയും ശ്രീനിഷും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒടുവില്‍ മാര്‍ച്ച് ഇരുപതിനാണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനം മുതല്‍ എല്ലാ കാര്യങ്ങളും വീഡിയോയായി പുറത്തു വിട്ടിരുന്നു. നില ശ്രീനിഷ് എന്ന കുഞ്ഞും ആരാധകർക്ക് ഏറെ പ്രിയപെട്ടതാണ്.

സമൂഹ മാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവർ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ പോലും നിമിഷനേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്. അത്തരത്തിൽ യൂട്യൂബ് ചാനലിലൂടെയുടെയും നവമാധ്യമങ്ങളിലൂടെയും പേർളി തന്നെയാണ് തങ്ങളുടെ പുതിയ വിശേഷവുമായി എത്തിയിരിക്കുന്നത്.


മകൾ പിറന്നതിനു ശേഷമുള്ള ശ്രീനിഷിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് പേർളി. ശ്രീനിഷിന് പേളിനൽകിയ പിറന്നാൾ സർപ്രൈസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കുഞ്ഞുവാവയുടെയും ഇവരുടെയും പുത്തൻ വിശേഷങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് ശ്രീനിഷിനെ ആശംസകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പേർളി യുടെ പിറന്നാൾ ശ്രീനിഷ് ആഘോഷമാക്കിയത്. ഇപ്പോൾ വളരെ സന്തോഷത്തോടെ ശ്രീനിഷിനുള്ള പിറന്നാൾ സർപ്രൈസ് മായി എത്തിയിരിക്കുകയാണ് പേർളി.. യൂട്യൂബ് ചാനലിലൂടെ പേർളി പങ്കുവെച്ച ക്യൂട്ട് വീഡിയോയും ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.