കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച് പ്രശസ്ത ഇന്ത്യൻ പിന്നണിഗായിക ശ്രേയ ഘോഷാൽ.!!
പ്രശസ്ത ഇന്ത്യൻ പിന്നണി ഗായിക എന്ന നിലയിൽ ആരാധകർ നെഞ്ചിലേറ്റിയ വ്യക്തിത്വമാണ് ശ്രേയാ ഘോഷാൽ. മാസ്മരിക ശബ്ദം കൊണ്ട് പ്രിയ ശ്രോതാക്കളെ കയ്യിലെടുക്കാൻ ശ്രേയക്ക് സാധിച്ചു. ഹിന്ദി പിന്നണിഗാനരംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകരിൽ മുൻപന്തിയിലാണ് ശ്രേയ.
തന്റെ ഗാനത്തിന് നിരവധി അവാർഡുകൾ ശ്രേയ കരസ്ഥമാക്കിയിട്ടുണ്ട്.
നാഷണൽ ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ്, എന്നിങ്ങനെ ഒട്ടനവധി. 2015 ഫെബ്രുവരി അഞ്ചിനാണ് ശ്രേയഘോഷാൽ വിവാഹിതയാകുന്നത്. ബാല്യകാല സുഹൃത്തായിരുന്ന ശിലാദിത്യ മുഖോപധ്യായയെ ആണ് ശ്രേയ വിവാഹം ചെയ്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രേയ പങ്കു വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
തന്റെ പിറന്നാൾദിനത്തിൽ കുടുംബത്തോടൊപ്പം വീട്ടിൽ വളരെ ലളിതവും മനോഹരവുമായി പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആണ് ശ്രേയയും ഭർത്താവും ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ താഴെയായി ശ്രേയ ഇങ്ങനെ കുറിച്ചിരിക്കുന്നു. “ഈ ജന്മദിനം പ്രിയങ്കരമാകാനുള്ള ഒരു കാരണം തന്റെ മകൻ ദേവയാൻ തനിക്കായ് ഒരുക്കിയ
കേക്കിൽ ‘മമ്മ ‘ എന്ന് എഴുതിയിരിക്കുന്നു. കൂടാതെ തന്റെ ഭർത്താവിന്റെയും കുടുംബത്തെയും കൂടെ ആരാധകർ തനിക്കായി ഒരുക്കിയ മനോഹരമായ കേക്കുകൾ മുറിച്ച് പിറന്നാൾ ആഘോഷിച്ചതിന്റെ സന്തോഷവും തനിക്കുണ്ട്.”ശ്രേയയുടെയും ഭർത്താവ് ശിലാദിത്യയുടേയും ഏകമകനാണ് ദേവയാൻ.