ലോകത്തിലെ ഏറ്റവും നല്ല മുത്തശ്ശിക്കും എന്റെ കാവൽമാലാഖക്കും പിറന്നാൾ ആശംസകൾ…. മൂന്ന് തലമുറയുടെ ചിത്രങ്ങൾ ഒന്നിച്ച് ഒരു ഫ്രെയിമിൽ..ഗായിക സുജാതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു മകൾ ശ്വേതാ.

മലയാളി പ്രേക്ഷകരുടെ ഗായികരാണ് സുജാതയും മകൾ ശ്വേതയും. അമ്മ സുജാതയെ പോലെ മകൾ ശ്വേതയും പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമാണ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ഈ അമ്മയും മകളും ഗാനം ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ അമ്മയ്ക്ക് മകൾ നേർന്ന ഒരു ആശംസ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിട്ടുള്ളത്. മലയാളത്തിലെ ഈ സുവർണ്ണ കലാകാരിക്ക് പിറന്നാളാശംസകളുമായാണ്

മകൾ എത്തിയിരിക്കുന്നത്. സുജാതയും മകൾ ശ്വേതയും കൊച്ചുമകൾ ശ്രേഷ്ഠയും ചേർന്ന് മൂന്ന് തലമുറ ഒന്നിച്ചുള്ള ഒരു ചിത്രത്തിനൊപ്പമാണ് ആശംസകൾ അറിയിച്ചിട്ടുള്ളത്. എന്റെ കാവൽ മാലാഖക്ക് പിറന്നാൾ ആശംസകൾ എന്നും ലോകത്തിലെ ഏറ്റവും നല്ല മുത്തശ്ശിക്ക് പിറന്നാൾ ആശംസകൾ എന്നും (happy birthday ma guardian angel and happy birthday world’s best ammamma ) എന്ന അടിക്കുറിപ്പും ആയാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

sujatha mohan birthday

ശ്വേതയുടെ ആശംസകൾക്ക് പിന്നാലെ നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി ആരാധകരുള്ള അനുഗ്രഹീത ഗായികരാണ് ഇരുവരും. ഓരോ പാട്ടിലൂടെയും ആസ്ദാകഹൃദയങ്ങളിലെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിച്ചാണ് ഇരുവരും തങ്ങളുടെ സംഗീതപ്രയാണം തുടരുന്നത്. തുടക്ക കാലം മുതൽ ഇന്നോളം സുജാതയും മകൾ ശ്വേതയും പാടിത്തന്ന പാട്ടുകൾ മലയാളികളുടെ ചുണ്ടറ്റത്ത് മൂളിപ്പാട്ടുകളായി

ഇടവിടാതെ ഇന്നും സഞ്ചരിക്കുന്നുണ്ട്. പന്ത്രണ്ടു വയസ്സുള്ളപ്പോൾ മലയാള സിനിമയിൽ പാടി തുടങ്ങിയ താരമാണ് സുജാത. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവു തെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെ തവണ നേടിയിട്ടുണ്ട്.ഇന്ത്യൻ സിനിമ ലോകത്തെ ഒട്ടുമിക്ക പ്രമുഖ സംഗീത സംവിധായകന്മാർക്കൊപ്പം പ്രവർത്തിച്ചിട്ടുളള ശ്വേത ഇന്ത്യൻ സംഗീത ലോകത്തെ യുവഗായകരിൽ പ്രധാനിതന്നെയാണ്.

Rate this post