ഈ പാക്കറ്റുകൾ കളയല്ലേ..!!! സിലിക്ക ജെൽ കൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട് 😲👌

നമ്മൾ പുതിയ ഷൂ, ബാഗ്, ലാപ് ടോപ് ബാഗ് എന്നിവയൊക്കെ വാങ്ങുമ്പോള്‍ സിലിക്ക ബാഗുകള്‍ കിട്ടാറുണ്ട്. ചെറിയ ബാഗിനുള്ളിൽ മുത്തുമണി പോലെ ഇരിക്കുന്ന വെളുത്ത ചെറിയ ബോളുകളായാണ് കാണപെടുന്നത്. പലരും ഇത് വിഷമാണെന്ന് തെറ്റിദ്ധരിച്ച് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ സിലിക്ക ബാഗുകള്‍ക്ക് വിഷമില്ലെന്ന് മാത്രമല്ല ഇതുകൊണ്ട് പല പ്രയോജനങ്ങളും ഉണ്ട് .

അനാവശ്യമായ ഈര്‍പ്പം കളയുമെന്നതാണ് സിലിക്ക ജെല്ലിന്‍റെ പ്രത്യേകത. അതുകൊണ്ട് തന്നെ ജിം ബാഗില്‍ സിലിക്ക ജെല്‍ ഉപയോഗിക്കാം. ഈര്‍പ്പവും വിയര്‍പ്പുനാറ്റവും മാറും. ബാഗ് ഫ്രഷാവും. അതുപോലെ ലാപ്ടോപ്പ് ബാഗിൽ സൂക്ഷിച്ചാൽ ഈർപ്പം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നും കഴിയും.

എന്നാലും കുട്ടികളുടെ കയ്യിൽ കിട്ടാതെ സൂക്ഷിക്കുന്നത് ശ്രദ്ധിക്കണം. കാരണം ചെറിയ അളവിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ടവ്വലുകൾ മടക്കി വെച്ചിരിക്കുന്ന ഷെൽഫിൽ സൂക്ഷിക്കുന്നത് മുഷിഞ്ഞ മണം പോവാൻ നല്ലതാണ്. അതുപോലെ ഫോൺ വെള്ളത്തിൽ വീണാൽ സിലിക്ക ജെൽ ഇട്ട ബാഗിൽ സൂക്ഷിക്കുന്നത് ഈർപ്പം എളുപ്പം വലിച്ചെടുക്കാൻ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Easy Tips 4 U

Rate this post