ഒരു കപ്പ്‌ അരിപ്പൊടി കൊണ്ടൊരു പൊളപ്പൻ പലഹാരം 😋👌 എത്ര കഴിച്ചാലും മതിവാരത്തെ അടിപൊളി സ്നാക്ക് 👌👌

 • ചേരുവകൾ :
 • അരിപ്പൊടി – 1 കപ്പ്‌
 • വെള്ളം – 2 കപ്പ്‌
 • കുരുമുളകുപൊടി – 1 ടീസ്പൂൺ
 • നെയ്യ് – 1 ടീസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • ഉരുളകിഴങ്ങ് – 2 പുഴുങ്ങി പൊടിച്ചത്
 • പച്ചമുളക് -2 എണ്ണം
 • സവാള – 1 ഇടത്തരം
 • മല്ലിയില -1 പിടി
 • ജീരകം – 1/2 ടീസ്പൂൺ
 • ചതച്ച മുളക് – 1 ടീസ്പൂൺ
 • നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
 • മുളകുപൊടി – 1 ടീസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • ഓയിൽ – 3 – 4 ടേബിൾസ്പൂൺ

വെള്ളം തിളപ്പിച്ച്‌ കുരുമുളക് പൊടി, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് അരിപ്പൊടി കുഴച്ചെടുക്കാം. ഒന്ന് ചൂടാറിയശേഷം ഇതിൽ പച്ചമുളക്, സവാള, മല്ലിയില, ജീരകം, ചതച്ചു വച്ച മുളക്, നാരങ്ങാനീര്, മുളകുപൊടി, പുഴുങ്ങി പൊടിച്ചുവച്ച ഉരുളകിഴങ്ങ്, ഉപ്പ് എന്നിവ കുഴച്ചെടുക്കാം. ശേഷം ഇത് ഒരു വലിയ പാത്രത്തിൽ വച്ച് ഒന്ന് ത്രികോണാകൃതിയിൽ മുറിച്ചെടുക്കാം, ശേഷം കുറച്ച് ഓയിലിൽ വറുത്തെടുക്കാം.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus