ഈ പുഡ്ഡിംഗിന്റെ രുചി വേറെ ലെവൽ 😋😋 രണ്ട് കപ്പ്‌ പാൽ ഉണ്ടോ, വീട്ടിലുള്ള ചേരുവകൾ വച്ച് അടിപൊളി പുഡിങ് എളുപ്പത്തിൽ തയ്യാറാക്കാം 😋👌

ഈ പുഡ്ഡിംഗിന്റെ രുചി വേറെ ലെവൽ 😋😋 രണ്ട് കപ്പ്‌ പാൽ ഉണ്ടോ, വീട്ടിലുള്ള ചേരുവകൾ വച്ച് അടിപൊളി ടർക്കിഷ് പുഡ്ഡിംഗ് എളുപ്പത്തിൽ തയ്യാറാക്കാം 😋👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. പാൽ – 2 കപ്പ്‌
  2. വെണ്ണ – 5 ടേബിൾസ്പൂൺ
  3. മൈദ – 1/4 കപ്പ്‌
  4. കോൺഫ്ളോർ – 3 ടേബിൾസ്പൂൺ
  5. പഞ്ചസാര – 1/2 കപ്പ്‌ +1/4 കപ്പ്‌
  6. വെള്ളം – 3/4 കപ്പ്‌
  7. വാനില എസ്സെൻസ്‌ – 1 ടീസ്പൂൺ
  8. നട്സ് – അലങ്കരിക്കാൻ

ഒരു പാൻ ചൂടാക്കി അതിൽ വെണ്ണ ചേർത്ത് അത് ഉരുകിയതിന് ശേഷം മൈദ ചേർത്ത് കൊടുക്കാം,5 മിനിറ്റ് ചെറിയ തീയിൽ ഇളക്കിയോജിപ്പിച്ചതിന് ശേഷം പാൽ ചേർക്കാം.ഇത് കുറുക്കിയാൽ വെണ്ണചേർത്ത് കൊടുക്കാം, ഇത് ഒരു പുഡ്ഡിംഗ് പാത്രത്തിൽ ഒഴിച്ച് ഒരു രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കാം. ഇനി വേറൊരു പാനിൽ പഞ്ചസാര ചേർത്ത് ഒന്ന് കാരമേലൈസ് ചെയ്യണം. ശേഷം കോൺഫ്ളർ കുറച്ച് വെള്ളത്തിൽ കലക്കി ഇതിൽ ഒഴിക്കാം.

ഒരു കുറുക്കിയ പരുവമായാൽ അടുപ്പിൽ നിന്ന് മാറ്റാം. ഇത് ചെറു ചൂടോടെ നേരത്തെ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വച്ചതിൽ ചേർത്ത് വീണ്ടും രണ്ട് മണിക്കൂർ സെറ്റ് ചെയ്യണം. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus