ഇനി പുതിയൊരു തുടക്കം. തന്റെ ബാല്യകാല സുഹൃത്തിനെ ജീവിതപങ്കാളിയാക്കി ഗായിക മഞ്ജരി | Singer Manjari get Married

Singer Manjari get Married: മലയാള സിനിമാ ലോകത്തെ ശ്രദ്ധേയമായ പിന്നണി ഗായികമാരിൽ ഒരാളാണല്ലോ മഞ്ജരി. സംഗീത സംവിധായകനായ ഇളയരാജക്കൊപ്പം സത്യൻ അന്തിക്കാട് ചിത്രമായ ” അച്ചുവിന്റെ അമ്മ” എന്ന ചിത്രത്തിലൂടെയാണ് ഇവർ ആലാപന രംഗത്ത് ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി സിനിമകൾക്കും ആൽബങ്ങൾക്കും ഈണം പകർന്ന താരം 2005 സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള അവാർഡുകൾ ഉൾപ്പെടെ നിരവധി ബഹുമതികളും

കരസ്ഥമാക്കിയിട്ടുണ്ട്. മാത്രമല്ല ഹിന്ദുസ്ഥാനി സംഗീതത്തിലൂടെയും ഗസൽ ആലാപന വേദിയിലൂടെയും നിരവധി സംഗീത ആസ്വാദകരുടെ പ്രിയതാരമായി മാറാനും ഇവർക്ക് സാധിച്ചിരുന്നു.എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ വിവാഹവാർത്ത ഇവർ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനെയാണ് താരം വിവാഹം ചെയ്യുന്നത്. ബാല്യകാലം മുതൽ ഉറ്റ സുഹൃത്തുക്കളായിരുന്ന ഇവർ

വിദേശത്ത് ഒരേ സ്കൂളിലെ സഹപാഠികളുമായിരുന്നു.നിലവിൽ ബംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരൻ കൂടിയാണ് ജെറിൻ. വിവാഹത്തോടനുബന്ധിച്ചുളള തന്റെ മെഹന്ദി വീഡിയോകളും മറ്റും ഇവർ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തതോടെ നിരവധി പേരായിരുന്നു ഇരുവർക്കും മംഗളാശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ മഞ്ജരിയുടെ വിവാഹാഘോഷത്തിന്റെ ദൃശ്യങ്ങളാണ്

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഈ ഒരു വിവാഹ ചടങ്ങ് തിരുവനന്തപുരത്ത് വെച്ചായിരുന്നു നടന്നിരുന്നത്. ആഭരണങ്ങളും ചമയങ്ങളുമെല്ലാം അണിഞ്ഞുകൊണ്ട് അതിസുന്ദരിയായാണ് മണവാട്ടിയെ ദൃശ്യങ്ങളിൽ കാണുന്നത്. മാത്രമല്ല ഈയൊരു വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള വിരുന്നു സൽക്കാരം മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പമായിരിക്കും എന്ന് നേരത്തെ തന്നെ ഇവർ അറിയിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു മുഹൂർത്തത്തിൽ ഇത്തരത്തിലൊരു തീരുമാനമെടുത്തതിൽ നിരവധി പേരായിരുന്നു താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നത്.