മഞ്ജുവിന്റെ ലുക്ക് ശരിക്കും മാറിയല്ലോ ? മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറിനൊപ്പമുള്ള ചിത്രങ്ങളുമായി ഗായിക മൃദുല വാര്യര് | Singer Mridula shares Manju warrier’s photo
Singer Mridula shares Manju warrier’s photo: സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ പിന്നണി ഗാനാലാപന രംഗത്ത് നിറസാന്നിധ്യമായ ഗായികമാരിൽ ഒരാളാണല്ലോ മൃദുല വാര്യർ. ബിഗ്ബി എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചു കൊണ്ടാണ് മൃദുല തന്റെ കരിയറിന് തുടക്കമിടുന്നത്. തുടർന്ന് ഇങ്ങോട്ട് തമിഴ് കന്നട, തെലുങ്ക് സിനിമാ ലോകങ്ങളിലും തന്റെ ശബ്ദം കൊണ്ട് ഇവർ ശ്രദ്ധ നേടുകയായിരുന്നു. മാത്രമല്ല ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയുടെ ആദ്യ
റണ്ണറപ്പ് ആയി മാറാനും നിരവധി ഗാനാസ്വാദകരുടെ ഇഷ്ടതാരമായി മാറാനും ചുരുങ്ങിയ കാലം കൊണ്ട് മൃദുലക്ക് സാധിച്ചിരുന്നു. മാത്രമല്ല തന്റേതായ വേറിട്ട ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം നിറക്കാനും നിരവധി അവാർഡുകൾ നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. മഞ്ജു വാര്യരോടൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കവേ
പകർത്തിയ ചിത്രങ്ങളായിരുന്നു ഇത്. പതിവ് ഗ്ലാമറസ് കോസ്റ്റ്യൂമുകളിൽ നിന്നും വ്യത്യസ്തമായി പീച്ച് പിങ്ക് നിറത്തിലുള്ള ചുരിദാർ ആയിരുന്നു മഞ്ജുവാര്യർ ധരിച്ചിരുന്നത്. ലുക്ക് മൊത്തം മാറിയെന്നും കൂടുതൽ ചെറുപ്പമായിതുപോലെ എന്നുമൊക്കെയാണ് ചിത്രത്തിന് താഴെ ആളുകൾ കമന്റ് ഇട്ടിരിക്കുന്നത്. “എന്തൊരു ദിവസമായിരുന്നു!ലേഡി സൂപ്പർ സ്റ്റാറിന്റെ ഡിസ്ക്കോഗ്രാഫിയിലൂടെ ഒരു യാത്ര. മഞ്ജു ചേച്ചിക്കും പ്രിയപ്പെട്ട ഗായകർക്കുമൊപ്പം ഒരു ദിനം”
എന്ന ക്യാപ്ഷനിൽ മഞ്ജുവിനോടൊപ്പം വേദി പങ്കിടാൻ സാധിച്ചതിന്റെ സന്തോഷവും മൃദുല പങ്കുവെക്കുന്നുണ്ട്. അഡലക്സ് കൺവെൻഷൻ സെന്ററിൽ നടന്ന ഈ ഒരു പരിപാടിയിലെ മുഖ്യ ആകർഷണം മഞ്ജു വാര്യർ തന്നെയായതിനാൽ ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.