ഹന്ന മോളെ ചേർത്ത് പിടിച്ച് മമ്മൂട്ടി; ഉപ്പാടെ കുഞ്ഞു മാലാഖക്ക് ചക്കരയുമ്മ.!! സലീം കോടത്തൂരിന് കിട്ടാത്ത ഭാഗ്യം മകളിലൂടെ നേടിയപ്പോൾ |Saleem Kodathoor Daughter Hanna Saleem Received Award Malayalam
Saleem Kodathoor Daughter Hanna Saleem Received Award Malayalam: കാഴ്ചയില്‍ അല്ല കഴിവിലാണ് സൗന്ദര്യം എന്ന് തെളിയിച്ച കുട്ടിയാണ് ഹന്ന മോള് . ഹന്ന സലീമിന്റെ പാട്ടും ഡാന്‍സും എല്ലാം തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. ഗായകന് സലിം കൊടത്തൂരിന്റെ മകള്‍ കൂടിയാണ് ഹന്ന.ഇരുവർക്കും സോഷ്യൽ മിഡിയയിൽ നിറയെ ആരാധകർ ആണ്. പരിമിതികളെ പിന്തള്ളി, ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ഹന്ന മോള് ഇത്തവണ കൈരളി ടീവി ഫിനിക്സ് അവാർഡ് ഏറ്റുവാങ്ങിയത് പ്രശസ്ത സിനിമ താരം മമ്മുട്ടിയുടെ പക്കൽ നിന്നുമാണ്.ഏവരുടെയും
മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞ ഒരു മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്.നിരവധി ആരാധകരാണ് ഈ വീഡിയോക്ക് താഴെ കമെന്റുകൾ ഇട്ടിരിക്കുന്നത്. ഹാന്നമോൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമെന്റുകൾ ആണ് അധികവും.പ്രേക്ഷകരുടെ പ്രിയ താരമായ മമ്മുട്ടിയുടെ പക്കൽ നിന്നും സമ്മാനം നേടാൻ സാധിച്ചത് വലിയ കാര്യം തന്നെ എന്ന രീതിയിലും നിരവധി കമെന്റുകൾ വന്നിട്ടുണ്ട്.പുരസ്കാരവും ക്യാഷ് അവാർഡും നേടിയാണ് ഹന്ന താരമായിരിക്കുന്നത്.വേദിയില്‍ മമ്മൂട്ടി,

ഡോണ്‍ ബ്രിട്ടാസ് എം പി, മന്ത്രി ആര് ബിന്ദു എന്നിവരും ഉണ്ടായിരുന്നു.കൈരളി ടിവി ഫീനിക്സ് അവാര്‍ഡുകളുടെ പ്രഖ്യാപനവും വിതരണവും കൊച്ചി പാടിവട്ടം അസീസിയ സെന്ററില്‍ വെച്ചാണ് ഇത്തവണ നടന്നത്. പുരുഷ വിഭാഗം പുരസ്കാരം കൃഷ്ണകുമാര്‍ പി എസ്സും വനിതാ വിഭാഗം പുരസ്കാരം
ഗീത സലീഷും,പത്മശ്രീ ഭരത് മമ്മൂട്ടിയില്‍ നിന്നും ഏറ്റുവാങ്ങി. കൈരളി ടിവി ചെയര്മാന് മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരത്തിന് കെ വി ഫാസിലാണ് അര്‍ഹനായത്. ചടങ്ങില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് MP മുഖ്യപ്രഭാഷണം നടത്തിയിരുന്നു.കൈരളി ടിവി അവാർഡുകൾ സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്.