സായുവിനെ പറ്റിച്ച് വീഡിയോ എടുത്ത് അമ്മ സിതാര. മകൾ അമ്മയെ പോലെ മിടുക്കി എന്ന് ആരാധകരും |Singer Sithara shares Saawan rithu’s song

Sithara shares Saawan rithu’s song: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. മലയാള പിന്നണിഗായകർക്കിടയിൽ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു ഗായിക ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ആദ്യം പറയുന്ന പേര് സിത്താരയുടെ ആയിരിക്കും. അത്രമേൽ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് സിത്താരയും സിത്താരയുടെ പാട്ടുകളും . സിത്താര മാത്രമല്ല മകൾ സാവന്‍ ഋതുവെന്ന സായുവും മലയാളികൾക്ക് സ്വന്തമാണ്. സിതാരയെ പോലെ തന്നെ സായുവും

നല്ലൊരു ഗായികയാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് സായി കുട്ടിയുടെ പാട്ടുകൾക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഗായികയാണ് സിത്താര. തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ താരം മടി കാണിക്കാറില്ല. മകളുടെ പാട്ടും മകൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും ഒക്കെ വീഡിയോയെടുത്ത് സിത്താര സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. വളരെ

sithara krishnakumar

വേഗത്തിലാണ് സിത്താരയുടെ ഇത്തരം വീഡിയോകൾ വൈറലാകാറ്. സോഷ്യൽ മീഡിയയിലെ ഒരു കുട്ടി താരം തന്നെയാണ് സായു. ഇപ്പോഴിതാ സായുവുമൊത്തുള്ള മറ്റൊരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സിത്താര. അമ്മയ്ക്കൊപ്പം ഇരുന്ന് ഒരു ട്രെൻഡിങ് നമ്പർ ഇംഗ്ലീഷ് സോങ് ആസ്വദിച്ചു പാടുകയാണ് സായു . സായുവിന്റെ പാട്ടിന് താളം ഒക്കെ പിടിക്കുന്നുണ്ട് എങ്കിലും ഇടയിൽ മറ്റൊരു സൂത്രം കൂടി ഒപ്പിച്ചു സിത്താര. സായു അറിയാതെ

വീഡിയോ മൊബൈലിൽ പകർത്തി. ഇതൊന്നുമറിയാതെ പാട്ട് ആസ്വദിച്ചു പാടുന്നതിൽ മുഴുകിയിരിക്കുകയാണ് നമ്മുടെ സായുകുട്ടി. ഒടുവിൽ പാട്ട് അവസാനിക്കാറാവുമ്പോഴാണ് സിത്താര സായുവിനെ വീഡിയോ പിടിക്കുന്നത് കാണിച്ചു കൊടുക്കുന്നത്. പക്ഷേ യാതൊരു ഭാവ വ്യത്യാസവും കൂടാതെ ചെറു ചിരിയോടെ പാട്ട് അടിപൊളിയായി പൂർത്തിയാക്കി ഈ കൊച്ചു മിടുക്കി. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തു.