ഇതൊക്കെയാണ് സൗഹൃദം. സിത്താര കൃഷ്ണകുമാറിന് സുഹൃത്തുക്കൾ നൽകിയ സർപ്രൈസ് കണ്ടോ ? അവാർഡിന്റെ സന്തോഷം പങ്കുവെച്ച് സിത്താര കൃഷ്ണകുമാർ | Sithara Krishnakumar

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണല്ലോ സിതാര കൃഷ്ണകുമാർ. തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലിയിലൂടെയും ശബ്ദത്തിലൂടെയും നിരവധി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് ഇവർക്ക് സാധിക്കുകയും ചെയ്തിരുന്നു. ഒരു പിന്നണി ഗായിക എന്നതിലുപരി മ്യൂസിക് കമ്പോസറായും നർത്തകിയായും തിളങ്ങിയ താരത്തിന് മലയാള സിനിമാ ലോകത്തിന് പുറമേ തെലുങ്ക്, തമിഴ് ദേശങ്ങളിലും നിരവധി

ആരാധകരാണുള്ളത്. കർണാട്ടിക് ക്ലാസിക്കൽ, ഹിന്ദുസ്ഥാനി സംഗീതത്തിന് പുറമേ ഗസൽ ഗാനാലാപന രംഗത്തും സിതാര സജീവമാണ്. മാത്രമല്ല മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികളും താരം സ്വന്തമാക്കിയിട്ടുണ്ട്. മനു അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കാണെക്കാണെ എന്ന ചിത്രത്തിലെ “പാൽ നിലാവിൻ പൊയ്കയിൽ” എന്ന ഗാനമായിരുന്നു സിതാരയെ അവാർഡിനർഹമാക്കിയിരുന്നത്.

sithara

തുടർന്ന് ഈ ഒരു അവാർഡ് നേട്ടത്തിൽ സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു സിത്താരക്ക് ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈയൊരു അവാർഡ് നേട്ടത്തിന്റെ സന്തോഷത്തിൽ തന്റെ സുഹൃത്തുക്കൾ തനിക്ക് നൽകിയ സർപ്രൈസ് ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് സിതാര. റൂമിലേക്ക് കടന്നു വരുന്ന സിതാരയെ രമേശ് പിഷാരടി, വിധു പ്രതാപ് അടക്കമുള്ള സുഹൃത്തുക്കൾ

വരവേൽക്കുന്നതും കൺഗ്രാജുലേഷൻസ് സിത്തുമണി എന്നെഴുതിയ കേക്ക് മുറിച്ച് ആഘോഷിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. “യഥാർത്ഥ സുഹൃത്തുക്കൾ, പരസ്പരം നേട്ടങ്ങളിൽ സന്തോഷിക്കുന്നവരും ഏത് സാഹചര്യത്തിലും പരസ്പരം കൈകോർക്കുന്നവരുമാണ്. ഏറ്റവും പ്രധാനമായി പരസ്പരം നിരുപാധികമായി വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർ, ഇവരെയാണ് ഞാൻ യഥാർത്ഥ അനുഗ്രഹങ്ങളായി കണക്കാക്കുന്നത്. ഇവരാണ് എന്റെ കയ്യിലുള്ള രത്നങ്ങൾ” എന്ന അടിക്കുറിപ്പിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി | Sithara Krishnakumar