കുഞ്ഞു മാലാഖയെ നെഞ്ചോട് ചേർത്ത് സിതാര കൃഷ്ണകുമാർ.!! ഞങ്ങൾ എല്ലാവരും അവളുമായി സ്നേഹത്തിലായി |Sithara Krishnakumar Shares Baby Pic
Sithara Krishnakumar Shares Baby Pic: മലയാള സിനിമാ ലോകത്തും ഗാനാലാപന രംഗത്തും നിറഞ്ഞു നിന്നുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണല്ലോ സിതാര കൃഷ്ണകുമാർ. തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാ മേഖലയിലും ആരാധകരുടെ ഹൃദയങ്ങളിലും ഇടം പിടിക്കാൻ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല ആലാപനത്തിന് പുറമേ നൃത്തത്തിലും മ്യൂസിക് കമ്പോസിംഗിലും ശ്രദ്ധ നേടിയ താരത്തിന് മലയാളത്തിനോടൊപ്പം തന്നെ തമിഴ് തെലുങ്ക് സിനിമാ
ലോകത്തും നിറയെ ആരാധകരാണ് ഉള്ളത്. മാത്രമല്ല മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും താരം സ്വന്തമാക്കിയിരിക്കുന്നു.സോഷ്യൽ മീഡിയയിൽ ഒരു മില്യണിയധികം പേർ പിന്തുടരുന്ന സെലിബ്രിറ്റി എന്ന നിലയിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീൽസ് വീഡിയോകളും ക്ഷണ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മാത്രമല്ല ലൈവ് മ്യൂസിക് ഇവന്റുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ താരം പലപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട് . എന്നാൽ ഇപ്പോഴിതാ സിതാര പങ്കുവെച്ച ഒരു

ചെറു വീഡിയോയാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. തന്റെ കുടുംബത്തിലെ ഒരു കുഞ്ഞു മാലാഖയോടൊപ്പമുള്ള മനോഹര ദൃശ്യങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. താരത്തിന്റെ അടുത്ത ബന്ധുക്കളിൽ ഒരാളുടെ കുഞ്ഞിനെ സ്നേഹപൂർവ്വം നെഞ്ചോട് ചേർത്ത് പിടിച്ച് ലാളിക്കുന്ന ഈയൊരു റീൽസ് വീഡിയോ ” ഞങ്ങളെല്ലാവരും ഇവളുമായി സ്നേഹത്തിലായി” എന്നൊരു അടിക്കുറിപ്പിൽ
ആയിരുന്നു സിതാര പങ്കുവെച്ചിരുന്നത്. സിതാരയോടൊപ്പം തന്നെ അമ്മ സാലിയും മകൾ സാവന്‍ ഋതുവും ഈയൊരു കുഞ്ഞിനെ ലാളിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഒരു ഫാമിലി ഫംഗ്ഷനിനിടെ പകർത്തിയ ഈ ഒരു ചെറു വീഡിയോ ക്ഷണ നേരം കൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ ആരാധകരുൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.