സാവിത്രിക്ക് ഇനി തുണ ശിവൻ 😊😊 മരുമകനെ അംഗീകരിച്ച് സാവിത്രി 😍😍 ഹരി ഒഴിച്ച് സാന്ത്വനത്തിലെ ആൺതരികളെ ശത്രുവായി പ്രഖ്യാപിച്ച് തമ്പി.🔥🔥

പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ബാലനും ദേവിയും ജീവിക്കുന്നത് തന്നെ അനുജന്മാർക്ക് വേണ്ടിയാണ്. ഏറെ ഉദ്വേഗജനകമായ രംഗങ്ങളിലൂടെയാണ് സാന്ത്വനം ഇപ്പോൾ മുന്നോട്ടുപോകുന്നത്. പരമ്പരയുടെ പുതിയ പ്രൊമോ കാണിക്കുന്നത് സാന്ത്വനം കുടുംബത്തിനെതിരെ തമ്പി നടത്തിക്കൊണ്ടിരിക്കുന്ന കരുനീക്കങ്ങളുടെ സൂചനയാണ്.

കൃത്യമായ പ്ലാനിങ്ങിലൂടെ സാന്ത്വനത്തെ തകർത്തുതരിപ്പണമാക്കുക എന്നതാണ് തമ്പിയുടെ ഉദ്ദേശ്യം. സാന്ത്വനത്തിലെ ഓരോ ആൺതരിയെയും ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് തമ്പി. എന്നാൽ ആ ലിസ്റ്റിൽ നിന്നും ഹരിയെ നീക്കം ചെയ്യാൻ അപ്പുവിന്റെ ഭർത്താവ് എന്ന ഒരൊറ്റ കാരണം മാത്രം മതിയായിരുന്നു തമ്പിക്ക്. സാവിത്രിയെ ശിവനും അഞ്‌ജലിയും ചേർന്ന് ആശുപത്രിയിൽ എത്തിക്കുന്നതും പ്രൊമോ വീഡിയോയിൽ കാണാം. അതോടെ ശിവന് കയ്യടിക്കുകയാണ് ആരാധകർ.

vb 2

സാവിത്രിക്ക് ഒരു അപകടം വന്നപ്പോൾ ജയന്തി എവിടെപ്പോയി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ശിവനും അഞ്‌ജലിയും ഒരുമിക്കുന്ന എപ്പിസോഡുകൾ ഇപ്പോൾ കൂടുതലായി കാണിച്ചുതുടങ്ങുന്നതിന്റെ സന്തോഷം പ്രേക്ഷകർക്കുണ്ട്. ഇരുവർക്കും ഇടയിലുള്ള മഞ്ഞ് ഉരുകിത്തുടങ്ങുന്നതിന്റെ സന്തോഷം പ്രേക്ഷകർ പങ്കിടുന്നുണ്ട്. നടൻ സജിനാണ് ശിവനായെത്തുന്നത്. നടി ഗോപിക അനിലാണ് അഞ്‌ജലി എന്ന കഥാപാത്രത്തിലെത്തുന്നത്. ഇരുവരും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ.

ശിവാഞ്ജലി എന്ന പേരിൽ സജിനും അഞ്‌ജലിയും സോഷ്യൽ മീഡിയയിൽ വൈറൽ താരങ്ങളാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനം പരമ്പരക്ക്. കുടുംബവിളക്കുമായാണ് സാന്ത്വനത്തിന്റെ മത്സരം. നടി ചിപ്പി രഞ്ജിത്തിന്റെ നിർമ്മാണത്തിലാണ് സാന്ത്വനം അണിയിച്ചൊരുക്കുന്നത്. സജിനൊപ്പം രാജീവ് പരമേശ്വരൻ, ഗിരീഷ് നമ്പിയാർ, അച്ചു സുഗന്ദ് തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്. നടി അപ്സര രത്നാകരൻ നെഗറ്റീവ് ഷെയ്‌ഡുള്ള ഒരു കഥാപാത്രമായെത്തുന്നുണ്ട്. ജയന്തി എന്ന താരത്തിന്റെ കഥാപാത്രം അൽപ്പമൊക്കെ വില്ലത്തരങ്ങളുണ്ടെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം തന്നെയാണ്.

Fotob nb n