“ഈ സന്തോഷം എന്നും മായാതിരിക്കട്ടെ”;ശ്രീനിവാസനും ഭാര്യ വിമലക്കും ഒപ്പം സ്മിനു പകർത്തിയ ചിത്രങ്ങൾ ആരാധകർക്ക് മുൻപിൽ; Sminu happy moments with sreenivasan!!

Sminu happy moments with sreenivasan!!കുറച്ചധികം നാളായി നടൻ ശ്രീനിവാസൻ രോഗാവസ്ഥയിലാണ്. മലയാള സിനിമ ആരാധകർ വളരെ ആശങ്കയോടെയാണ് നടൻ ശ്രീനിവാസൻ ആശുപത്രിയിലായ വാർത്തകളെ കണ്ടിരുന്നത്. എന്നാൽ, അടുത്തിടെ നടന്ന ‘അമ്മ’ സംഘടനയുടെ പരിപാടിയിൽ ശ്രീനിവാസൻ പങ്കെടുത്തിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരാധകർക്കും സന്തോഷവും ആശ്വാസവും നൽകുന്ന കാഴ്ചയായിരുന്നു. ഇപ്പോൾ, നടി സ്മിനു സിജോ ശ്രീനിവാസനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി

സന്ദർശിക്കുകയും, ആ വിവരങ്ങൾ ഒരു കുറിപ്പിലൂടെ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്. “ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്,” എന്ന വരികളോടെയാണ് സ്മിനു തന്റെ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പിനൊപ്പം ശ്രീനിവാസനൊപ്പവും അദ്ദേഹത്തിന്റെ

sreenivasan

ഭാര്യ വിമലക്കൊപ്പവും പകർത്തിയ ചിത്രങ്ങളും സ്മിനു തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിട്ടുണ്ട്.ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂ തമാശകൾ വളരെ അധികം ആസ്വദിക്കുന്നവരാണ് ശ്രീനിവാസനും അദ്ദേഹത്തിന്റെ ഭാര്യയും എന്ന് പറഞ്ഞ സ്മിനു, ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ  അതൊ അടുത്ത ഇൻറ്റർവ്യുവിൽ പറയാൻ മാറ്റിവച്ചതൊ ആയ ചില തമാശകൾ ശ്രീനിവാസൻ തന്നോട് പങ്കുവെച്ചതായും പറഞ്ഞു. “ഇന്ന് ഞാൻ ശ്രീനിയേട്ടൻ്റെ വീട്ടിൽ പോയി.

സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാൻ്റിയും, കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും,” സ്മിനു പറയുന്നു. “ധ്യാൻൻ്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും , ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ  അതൊ അടുത്ത ഇൻറ്റർവ്യുവിൽ പറയാൻ മാറ്റിവച്ചതൊ  അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ  ധ്യാൻമോൻ്റെ  ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ  പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ,  ശ്രീനിയേട്ടൻ്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാൻ്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എൻ്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്,” സ്മിനു കുറിച്ചു.