കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രിയ താരം.!!ദീപാവലി തിളക്കത്തിൽ സ്നേഹയും പ്രസന്നയും |Sneha Prasanna Deewali Celebration

Sneha Prasanna Deewali Celebration: വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സ്നേഹ. തമിഴ് സിനിമ മേഖലയിലാണ് താരം തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. തമിഴിൽ കൂടാതെ മലയാളം കന്നട എന്നീ ഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ഇങ്ങനെ ഒരു നിലാ പക്ഷി എന്ന ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്.2001 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.2012ൽ താരം വിവാഹിതയാകുന്നു. പ്രസന്നയാണ് ഭർത്താവ്. താരത്തിന് രണ്ട് മക്കൾ ഉണ്ട്.പ്രമാണി, ശിക്കാർ ദ ഹണ്ട് ,വന്ദേമാതരം, ഒരേ മുഖം, ദ

ഗ്രേറ്റ് ഫാദർ, തുറുപ്പുഗുലാൻ എന്നിവ മലയാളത്തിൽ സ്നേഹ അഭിനയിച്ച മറ്റു ചിത്രങ്ങളാണ്. സിനിമ മേഖലകളിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും താരം സജീവ സാന്നിധ്യം തന്നെ. നല്ലൊരു മോഡൽ കൂടിയാണ് താരം. ആരാധകരുമായി അടുത്ത് ഇടപഴകാൻ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സ്നേഹ. തന്റെ സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കാൻ താരം മടിക്കാറില്ല. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്ക് മുന്നിൽ

sneha prasanna

എത്തിയിരിക്കുന്നത്. ദീപാവലി പ്രമാണിച്ച് തന്റെ കുടുംബത്തോടൊപ്പം എടുത്ത ചിത്രങ്ങളാണിവ. തന്റെ ഭർത്താവിനും മക്കൾക്കും ഒപ്പം എടുത്ത ചിത്രങ്ങളും അച്ഛൻ അമ്മമാരോടൊപ്പം മറ്റും എടുത്ത ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.” happy Diwali.. Sending loads of love and the light ” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അമ്മയും മകളും ഒരേ പാറ്റേണിലുള്ള വസ്ത്രവും അച്ഛനും മകനും ഒരേ രീതിയിലുള്ള വസ്ത്രവും അണിഞ്ഞാണ് ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇളം നീല നിറത്തിൽ റോസ്

നിറത്തിലുള്ള ബോർഡർ വർക്ക് ചെയ്ത മനോഹരമായ സാരിയാണ് സ്നേഹ അണിഞ്ഞിരിക്കുന്നത് . അധികം മേക്കപ്പുകൾ ചെയ്യാതെ വളരെ സിമ്പിൾ ആയ ആഭരണങ്ങൾ അണിഞ്ഞ് ദീപാവലി ആഘോഷവേളയിൽ എടുത്ത ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെയായി ദീപാവലി ആശംസകളുമായി എത്തിയിരിക്കുന്നത്

Rate this post