ഏറെ ചിരിക്കുക ഏറെ സ്നേഹിക്കുക. മകളുടെ ജന്മദിനത്തിന് ആശംസകളർപ്പിച്ചവർക്ക് നന്ദിയുമായി സ്നേഹ പ്രസന്ന.

തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് നിറസാന്നിധ്യമായ അഭിനേത്രികളിൽ ഒരാളാണ് സ്നേഹ പ്രസന്ന. സുഹാസിനി രാജ റാം നായിഡു എന്നാണ് യഥാർത്ഥ പേരെങ്കിലും സ്നേഹ എന്ന അപര നാമത്തിലാണ് താരം സിനിമാ ലോകത്ത് അറിയപ്പെടുന്നത്. അനിൽ ബാബുവിന്റെ സംവിധാനത്തിൽ 2000 ത്തിൽ പുറത്തിറങ്ങിയ ” ഇങ്ങനെ ഒരു നിലാപക്ഷി ” എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്ത് എത്തുന്നത് എങ്കിലും പിന്നീട് മലയാളത്തിൽ നിന്നും

ചുവടുമാറ്റി തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും സജീവമാവുകയായിരുന്നു ഇവർ.തുടർന്ന് നിരവധി പ്രമുഖ നായകന്മാരുടെ കൂടെ നിരവധി സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രിയായി ഇവർ മാറുകയായിരുന്നു. മാത്രമല്ല മികച്ച അഭിനേത്രിക്കുള്ള തമിഴ്നാട് സ്റ്റേറ്റ് ചലച്ചിത്ര അവാർഡ് ഉൾപ്പെടെയുള്ള നിരവധി അവാർഡുകളും താരം ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയിരുന്നു. മാത്രമല്ല തമിഴ് നടനായ പ്രസന്നയുമായുള്ള

താരത്തിന്റെ വിവാഹം ആരാധകരും പ്രേക്ഷകരും ഏറെ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ പരിചയപ്പെട്ട ഇവർ പിന്നീട് പ്രണയത്തിലാവുകയും 2012 ൽ വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. വിവാഹ ശേഷവും സിനിമയിൽ സജീവമായി നിലനിന്ന താരം സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാമിലും മറ്റും ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്താറുമുണ്ട്. എന്നാൽ ഇപ്പോഴിതാ, താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച

ചിത്രങ്ങളും നന്ദി പ്രകാശനവുമാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. തന്റെ മകളായ ആദ്യന്തയുടെ ജന്മദിനത്തിന് ആശംസകൾ അറിയിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദിയും താരം പ്രകാശിപ്പിക്കുന്നുണ്ട്.” കൂടുതൽ ചിരിച്ച് കുറച്ച് വിഷമിക്കുക, സമ്മർദ്ദമില്ലാതെ കൂടുതൽ അനുഗ്രഹീതനാവുകയും, കൂടുതൽ സ്നേഹവും ചൊരിയുക ” എന്ന ക്യാപ്ഷനിൽ തന്റെയും മക്കളുടെയും ഭർത്താവായ പ്രസന്നയുടെയും ചിത്രങ്ങളും സ്നേഹ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

Rate this post