ഇത് ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്ന്; പ്രിയ താരത്തിന് ആശംസകളുമായി ആരാധകർ….
സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ താരമാണ് സോഹൻ സീനുലാൽ. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തേക്ക് താരം കടന്നുവന്നു. സിനിമയോട് ഇഷ്ടം തോന്നിയ സോഹൻ പ്രീഡിഗ്രി പഠനം കഴിഞ്ഞതിനുശേഷം ഷാഫിയുടെ അസിസ്റ്റൻറ് ആയും ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നു. വൺമാൻഷോ മുതൽ ലോലിപോപ്പ്
വരെ ഏകദേശം എട്ടു ചിത്രങ്ങളിൽ ഷാഫിയുടെ അസിസ്റ്റൻറ് ആയി താരം വർക്ക് ചെയ്തു. മമ്മൂട്ടി നായകനായി 2011 ൽ പുറത്തിറങ്ങിയ ഡബിൾസ് എന്ന ചിത്രത്തിൽ സ്വതന്ത്ര സംവിധായകനായി താരം പ്രവർത്തിച്ചു. ശേഷം വന്യം, അൺലോക്ക് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഫിഫ്കയുടെ വർക്കിങ് ജനറൽ സെക്രട്ടറി കൂടിയാണ് സോഹൻ. ആക്ഷൻ ഹീറോ ബിജു, പുതിയ നിയമം, ഒരേ മുഖം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുത്തൻപണം,
കുട്ടനാടൻ മാർപാപ്പ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച സോഹൻ ഇന്ന് വിവാഹിതൻ ആയിരിക്കുകയാണ്. സ്റ്റെഫി ഫ്രാൻസിസ് ആണ് വധു. കൊച്ചിയിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. എന്നാൽ വിവാഹ സൽക്കാരത്തിന് സിനിമാമേഖലയിലെ പ്രശസ്തരായ എല്ലാ താരങ്ങളും എത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് എൻട്രി കൂടുതൽ ശ്രദ്ധേയമായി. പീച്ച് കളർ ഷർട്ടും മുണ്ടും ധരിച്ച്
സിംപിൾ ലുക്കിലാണ് മമ്മൂക്കയെത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ പ്രശസ്തരായ നിരവധി ആളുകളാണ് സോനു- സ്റ്റെഫി വിവാഹ സൽക്കാരത്തിന് എത്തിയിരുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സംവിധായകൻ ലാൽ,പിഷാരടി, സിനിമ താരം അതിഥി രവി എന്നിവർ അവരിൽ ചിലർ മാത്രമാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സിനിമാ പ്രേമികൾക്കിടയിൽ തൻറെതായ ഒരു സ്ഥാനം നേടിയെടുക്കാൻ സോനുവിന് സാധിച്ചിട്ടുണ്ട്.