സിനിമാ താരം സോഹൻ സീനുലാൽ വിവാഹിതനായി.!! സോഹന് പാതിയായി ഇനി സ്റ്റെഫി. കൊച്ചിയിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത് ബന്ധുക്കൾ മാത്രം.!!

സംവിധായകനും നടനും തിരക്കഥാകൃത്തും ഒക്കെയായി മലയാളികൾക്കിടയിൽ വളർന്നുവന്ന താരമാണ് സോഹൻ സിനുലാൽ. തന്റെ സംസാരശൈലി കൊണ്ടും എളിമ കൊണ്ടും മലയാളികളുടെ പ്രിയങ്കരനായ താരം കാബൂളിവാല എന്ന സിദ്ദിഖ് ചിത്രത്തിലൂടെ ബാലതാരമായി എത്തിയതാണ്. പിന്നീട് അഭിനയരംഗത്തു നിന്നും ഇടവേള എടുത്തങ്കിലും സംവിധായകനും തിരക്കഥാകൃത്തും ഒക്കെ ആയി മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു.

ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സ്റ്റെഫി ഫ്രാൻസിസ് ആണ് സോഹന്റെ വധു. വളരെ ലളിതമായ രീതിയിൽ കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വൈറ്റ് ഷർട്ടും ബ്രൗൺ സ്യട്ടും കോട്ടും ആണ് സോഹന്റെ വേഷം വൈറ്റ് സിമ്പിൾ ഫുൾ കൈ ഗൗണിലാണ് വധുവായ സ്റ്റെഫി എത്തിയത്. ഇരുവരും ഒന്നിച്ച് പള്ളിക്ക് പുറത്തു മാല ഇട്ട് നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ

മീഡിയയിൽ സജീവമാകുന്നത്. ബാലതാരമായി സിനിമയിലെത്തിയ സോഹൻ അഭിനയം വിട്ട് ഷാഫിയുടെ സംവിധാന സഹായിയായി മാറിയിരുന്നു. ജയറാം പ്രധാന കഥാപാത്രമായ വൺ മൻ ഷോയിലൂടെയാണ് സോഹന്റെ സംവിധാന സഹായി രംഗത്തേക്ക് ഉള്ള പ്രവേശനം. പിന്നീട് 2011 ൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ‘ഡബിൾസ്’ എന്ന ചിത്രം സംവിധാനം ചെയ്തോടെ സ്വതന്ത്ര സംവിധായകനുമായി മാറി. പിന്നീട് വന്യം, ലോക്ക് ഡൗൺ സമയത്ത് തിരക്കഥയെഴുതി

സംവിധാനം ചെയ്ത അൺലോക്ക് തുടങ്ങി മികച്ച കുറച്ചു ചിത്രത്തിന് സംവിധായകനായി. സംവിധാന രംഗത്ത് മാത്രമായി ഒതുങ്ങി നിന്ന താരം പക്ഷേ ‘ആക്‌ഷൻ ഹീറോ ബിജു’ എന്ന നിവിൻ പോളി ചിത്രത്തിലൂടെ അഭിനയരംഗത്തും ശ്രദ്ധേയനായി. തന്റെ സംസാര ശൈലി കൊണ്ടും എളിമ കൊണ്ടും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരം പുതിയ നിയമം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കുട്ടനാടൻ മാർപാപ്പ അബ്രഹാമിന്റെ സന്തതികൾ, പഞ്ചവർണ്ണതത്ത, ദി പ്രീസ്റ്റ് എന്നിവയുൾപ്പെടെ നാൽപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.

Rate this post