മാതൃത്വത്തിന്റെ ആനന്ദം.!! അമ്മയായ സന്തോഷം പങ്കുവെച്ച് മലയാളി പ്രേക്ഷകരുടെ പ്രിയതാരം സോനു സതീഷ് കുമാർ | Sonu Satheesh blessed with baby girl

Sonu Satheesh blessed with baby girl: മലയാള ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്കു മുന്നിൽ നിറഞ്ഞാടിയ കഥാപാത്രമാണ് സോനു സതീഷ് കുമാർ. നിരവധി ഹിറ്റ്‌ സീരിയലുകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കാൻ സോനുവിന് സാധിച്ചു. മലയാളം കൂടാതെ തമിഴ് സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സ്ത്രീധനം, അൻബെ വാ എന്നീ സീരിയലുകളിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടാൻ താരത്തിന് സാധിച്ചത്.

2017ലായിരുന്നു താരത്തിന്റെ വിവാഹം. ഐ ടി എഞ്ചിനീയർ ആയ അജയ് ആണ്‌ ഭർത്താവ്. അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് സോനു. ഭരതനാട്യം കുച്ചിപ്പുടി തുടങ്ങി ക്ലാസിക്കൽ നൃത്ത മേഖലയിൽ തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് താരത്തിന്റേത്. ടെലിവിഷൻ മേഖലയിൽ എന്നപോലെതന്നെ സോഷ്യൽമീഡിയയിലും താരം എല്ലായിപ്പോഴും സജീവമാണ്. തന്റെ

തിരക്കുകൾക്കിടയിലും ആരാധകർക്കായി ഒരൽപം സമയം മാറ്റിവയ്ക്കാൻ താരം മടിക്കാറില്ല. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം ഒരു അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. തന്റെ ബേബി ഷവറിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മഞ്ഞനിറത്തിലുള്ള മനോഹരമായ ഗൗണിൽ വളരെ സിമ്പിൾ മേക്കപ്പോടെ ചെറിയ ഒരു ഫോട്ടോ ഷൂട്ട്. പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയായി ‘മാതൃത്വത്തിന്റെ ആനന്ദം’ ഞങ്ങൾക്കൊരു പെൺകുഞ്ഞിനെ തന്ന് അനുഗ്രഹിച്ചിരിക്കുന്നു.എന്നും താരം കുറിച്ചു. സോനുവിന്റെ സന്തോഷത്തിൽ ആരാധകരും ഏറെ സന്തോഷിക്കുന്നു. ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ ഈ വാർത്ത നെഞ്ചിലേറ്റിയത്.

A post shared by Sonu Satheesh Kumar (@sonu_actress_official)