അമ്മയുടെ കല്യാണം, എന്റെ വലിയ ആഗ്രഹവും സ്വപ്നവും; വൈറൽ വീഡിയോയെക്കുറിച്ച് മനസ്സുതുറന്ന് സൗഭാഗ്യയും ഭർത്താവ് അർജുനും | Sowbhagya about her Mother Thara Kalyan Marriage

Sowbhagya about her Mother Thara Kalyan Marriage: പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടി താരാകല്യാണിന്റേത്. താരാ കല്യാണിന്റെ അമ്മയും ടെലിവിഷൻ സിനിമ സീരിയലുകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഭിനേത്രിയാണ്. താരത്തിന്റെ ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്. മകൾ സൗഭാഗ്യക്കും ഭർത്താവ് അർജുൻ സോമശേഖരനും ഏകമകളാണ് സുദർശന. ഇപ്പോഴിതാ സൗഭാഗ്യയുടെയും ഭർത്താവ് അർജ്ജുന്റെയും ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം സൗഭാഗ്യ വെങ്കിടേഷ് യൂട്യൂബ് ചാനലിലൂടെ അമ്മക്കൊരു കല്യാണം, ഒരു കൂട്ട്, എന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്നവും എന്നൊരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് വൈറൽ ആവുകയും ചെയ്തിരുന്നു. തന്റെ ഇന്റർവ്യൂവിൽ ഇതിനെക്കുറിച്ച് സൗഭാഗ്യ ജനങ്ങളോട് മനസ്സുതുറക്കുന്നു. ഇത് യഥാർത്ഥത്തിൽ നടന്നിരുന്നുവെങ്കിൽ എന്ന് ശരിക്കും ആഗ്രഹിക്കുന്നുണ്ട്. അമ്മയ്ക്ക് നല്ലൊരു പങ്കാളിയെ വേണം എന്ന് ഞാനും അർജുനും ആഗ്രഹിക്കുന്നു. എത്ര നാളാണ് ഒറ്റയ്ക്ക്

sowbhagya and thara kalyan

ഒരാൾക്ക് കഴിയാൻ സാധിക്കുക. അമ്മ അവിടെ വീട്ടിൽ തനിച്ചാകുമ്പോൾ തന്നെ ഫോൺ എടുക്കാൻ വൈകുമ്പോൾ തന്നെ എനിക്ക് ടെൻഷനാണ്, എന്തെല്ലാമാണ് ഞാനാലോചിച്ചു കൂട്ടുക. അച്ഛന്റെ മര ണശേഷം ചിലർ വന്ന് അമ്മയുടെ പൊട്ടു മായ്ക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അതിനു സമ്മതിച്ചില്ല. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഞങ്ങളുടെ ചടങ്ങിൽ 10 ദിവസത്തിനുശേഷം താലി ഭാഗ്യം എന്നൊരു ചടങ്ങുണ്ട് സുമംഗലിയായി ഒരുങ്ങി വന്നു കയ്യിലെ

കുപ്പി വളയും പൊട്ടും എല്ലാ മായ്ച്ചുകളയുന്ന ചടങ്ങാണിത്. ഇതിനൊന്നും ഞാൻ സമ്മതിച്ചില്ല. മര ണശേഷം അധികം സമയം അച്ഛനെ പൊതുദർശനത്തിന് വെക്കാൻ പോലും എനിക്കിഷ്ടം ഇല്ലായിരുന്നു. അമ്മയോട് ഞാൻ കല്യാണത്തിന്റെ കാര്യം പറയുമ്പോൾ ഓരോ ന്യായങ്ങൾ പറയുകയാണ് അമ്മയ്ക്ക് അതിനൊന്നും താല്പര്യമില്ല. ഒരു പരിധിവരെ മക്കൾ കൂടെയുണ്ടെങ്കിലും ഒരു പാർട്ണർ അത്യാവശ്യം തന്നെയാണെന്നാണ് അർജുനും പറയുന്നത്. സൗഭാഗ്യക്കും ഭർത്താവ് അർജുനും താരകല്യാണിനെ കുറിച്ച് ഓർക്കുമ്പോൾ അമ്മക്ക് ആരെങ്കിലും തുണ വേണം എന്ന് തന്നെയാണ് പറയാനുള്ളത്.