ബാക്കി വന്ന ഒരു കപ്പ് ചോറ് കൊണ്ട് ഇതാ ഒരു കിടിലൻ മസാല ബോൾസ് 😋😋 വെറും 5 മിനിറ്റിൽ റെഡി ആക്കാം 👌👌

വളരെ എളുപ്പത്തിൽ ബാക്കി വന്ന ചോറുപയോഗിച്ച് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കിയാലോ.. കഴിച്ചു കഴിഞ്ഞാൽ ചോറുകൊണ്ടാണ് ഉണ്ടാക്കിയതെന്ന് പോലും ആർക്കും മനസിലാവില്ല. വളരെ ടേസ്റ്റി ആയ അൽപ്പം എരിവൊക്കെയുള്ള ഈ മസാല ബോൾസ് പെട്ടെന്ന് ഉണ്ടാക്കാം. നാലുമണി കട്ടനൊപ്പം അടിപൊളിയാണ്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനയാണെന്ന് നോക്കാം.

  • ചോറ് – ഒരു കപ്പ്
  • പച്ചമുളക് – 2 എണ്ണം
  • സവാള – ഒരു പിടി
  • കരിവേപ്പില – ആവശ്യത്തിന്
  • മുട്ട -1 എണ്ണം
  • ബ്രഡ് – 1 എണ്ണം
  • മല്ലിയില
  • ഉപ്പ് – ആവശ്യത്തിന്

ചേരുവകൾ എല്ലാം ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അടിച്ചെടുക്കാം. അൽപ്പം വെള്ളം ചേർത്ത് ഒന്ന് കൂടി അടിക്കാം. ലൂസ് ആവാതെ വേണം തയ്യാറാക്കാൻ. കട്ടിയുള്ള പേസ്റ്റ് ആയി റെഡി ആക്കിയെടുക്കാം. പാത്രത്തിലേക്ക് മാറ്റിവെച്ചശേഷം കൈ വെള്ളത്തിൽ മുക്കിയ ശേഷം ഇഷ്ടമുള്ള ഷേപ്പിൽ ഉരുളകളാക്കി എടുക്കാം. ഒട്ടും കയ്യിൽ ഒട്ടിപ്പിടിക്കാതെ കിട്ടും.

എണ്ണ ചൂടായി വരുമ്പോൾ അതിലിട്ട് വറുത്തു കോരിയെടുക്കാം. എന്തായാലും ട്രൈ ചെയ്യണേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.