ശ്രീവിദ്യയ്ക് വിവാഹനിശ്ചയം ; വരനെ ആരാധകർക്കുമുന്നിൽ വെളിപ്പെടുത്തി താരം ..ചെക്കനെ കണ്ട് ഞെട്ടി ആരാധകർ.|Sreevidhya Mullasseri Pre Engagement Video

Sreevidhya Mullasseri Pre Engagement Video : ശ്രീവിദ്യ മുല്ലശ്ശേരി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ്. സ്റ്റാര്‍ മാജിക്ക് എന്ന കോമഡി ഷോയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് ശ്രീവിദ്യ സുപരിചിതയായത്. കാസര്‍ഗോഡ് സ്വദേശിയായ ഇതിനോടകം ശ്രീവിദ്യ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ശ്രീവിദ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം വൈറൽ

ആകാറുണ്ട്. ശ്രീവിദ്യ ആലപിച്ച ഒരു റാപ്പ് സോംഗ് യൂട്യൂബില്‍ 10 ലക്ഷത്തിൽ അധികം ആളുകളാണ് കണ്ടത്. യുട്യൂബ് ചാനലിലൂടെയും സജീവമായ താരം സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട്തുടങ്ങിയതും ആരാധകരെ സ്വന്തമാക്കിയതും. ശ്രീവിദ്യ ആദ്യ സിനിമ ചെയ്തത് 2016 ലാണ്. ക്യാംപസ് ഡയറിയായിരുന്നു സിനിമ. നിരവധി പ്രമുഖ താരങ്ങൾ അണിനിരന്ന സിനിമയായിരുന്നു അതിനു ശേഷം
മമ്മൂട്ടി ചിത്രം കുട്ടനാടൻ വ്ലോ​ഗിലും ശ്രീവിദ്യ അഭിനയിച്ചു. ആ ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ശ്രീവിദ്യയുടെ മൂന്നാമത്തെ സിനിമ ബിബിൻ ജോർജിന്റെ ഒരു പഴയ ബോംബ് കഥയായിരുന്നു.

ഇപ്പോൾ ശ്രീവിദ്യയുടെ വിവാഹ നിശ്ചയം നടക്കാൻ പോവുകയാണ്. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് അക്കാര്യം അറിയിച്ചത്. ഏറെ നാളുകളായി താരം പ്രണയത്തിൽ ആയിരുന്നു.പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നുംശ്രീവിദ്യ പറഞ്ഞിരുന്നുവെങ്കിലും ചെറുക്കനെ പരിചയപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ വരനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് താരം.മുഖം തിരിഞ്ഞ് നില്‍ക്കുന്നതായിട്ടാണ് ആളെ ഫോട്ടോയിൽ കാണുന്നത്. കൂളിങ് ഗ്ലാസ് ഒക്കെ വെച്ചിട്ടുള്ള ചിത്രം. അതാരാവും എന്ന് ശ്രീവിദ്യ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഉടൻ തന്നെ വരനെ പരിചയപ്പെടുത്തുമെന്നും ശ്രീവിദ്യ പുതിയതായി പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നുണ്ട്.

അതെ എന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോകയാണ്’ എന്ന് പറഞ്ഞാണ് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിന് താഴെ വരുന്നത് നടിയോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ്. ശ്രീവിദ്യ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത് ഒരു വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡിലാണ്.എന്നെ ഒരുപാട് ഇഷ്ടമുള്ള ഒരാളുണ്ട്. ഒന്നര വര്‍ഷത്തിനുള്ളിൽ തന്റെ കല്യാണം ഉണ്ടാവും എന്നാണ് ശ്രീവിദ്യ അന്ന് പറഞ്ഞത്. സംവിധായകൻ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍ എന്നാണ് സൂചന ലഭിക്കുന്നത്. രാഹുലിനൊപ്പമുള്ള ചില ചിത്രങ്ങളും നടി മുമ്പ് പങ്കുവെച്ചിരുന്നു.


രാഹുലാണ് സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല. അടുത്തിടെയാണ് ശ്രീവിദ്യയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത്.

Rate this post