സ്റ്റാർമാജിക് താരത്തിന് മാoഗല്യം തന്തുനാനേ.!! പ്രണയനായകനെ വെളുപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി..ചെറുക്കനെ കണ്ടോ ? കയ്യടിച്ച് പ്രേക്ഷകർ …വീഡിയോ വൈറൽ ..|Sreevidhya Mullassery With Her Betterhalf Malayalam
Sreevidhya Mullassery With Her Betterhalf Malayalam : ശ്രീവിദ്യ മുല്ലശ്ശേരി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളിൽ ഒരാളാണ്. മലയാളി പ്രേക്ഷകര്‍ക്ക് ശ്രീവിദ്യ സുപരിചിതയായത് സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ്. കാസര്‍ഗോഡ് സ്വദേശിയായ താരം ഇതിനോടകം പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീവിദ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം
തന്നെ അതിവേഗം ശ്രദ്ധ നേടാറുള്ളതാണ്. താരം ആലപിച്ച ഒരു റാപ്പ് സോംഗ് യൂട്യൂബില്‍ 10 ലക്ഷത്തൽ അധികം ആളുകളാണ് കണ്ടത്. യുട്യൂബ് ചാനലിലൂടെയും വളരെ സജീവമായ താരം സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതും ആരാധകരെ സ്വന്തമാക്കിയതും. ശ്രീവിദ്യ തന്റെ ആദ്യ സിനിമ ചെയ്തത് 2016 ലാണ്. ക്യാംപസ് ഡയറിയായിരുന്നു ആദ്യ സിനിമ. നിരവധി പ്രമുഖ താരങ്ങൾ അണിനിരന്ന സിനിമയായിരുന്നു അത്. അതിനു ശേഷം

മമ്മൂട്ടി ചിത്രം കുട്ടനാടൻ വ്ലോഗിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീവിദ്യയുടെ മൂന്നാമത്തെ സിനിമ ബിബിൻ ജോർജിന്റെ ഒരു പഴയ ബോംബ് കഥയാണ്. ഇപ്പോൾ ശ്രീവിദ്യയുടെ വിവാഹ നിശ്ചയം നടക്കാൻ പോവുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് അക്കാര്യം ആരാധകരെ അറിയിച്ചത്. ഏറെ നാളുകളായി താരം പ്രണയത്തിൽ ആയിരുന്നു. എന്നാൽ പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും ശ്രീവിദ്യ പറഞ്ഞിരുന്നുവെങ്കിലും ചെറുക്കനെ ഇതുവരെ പരിചയപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ തന്റെ വരനൊപ്പമുള്ള വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിയ്ക്കുകയാണ് താരം.