വീട്ടിലേക്ക് പുതിയ ഒരാൾ കൂടി.!! പുതിയ വിശേഷം പങ്കുവച്ച് ചിത്രങ്ങളുമായി ശ്രീവിദ്യ മുല്ലച്ചേരി | Sreevidya Mullachery’s brother wedding photos

Sreevidya Mullachery’s brother wedding photos : മലയാള ടെലിവിഷൻ ആരാധകരുടേയും മിനിസ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളിൽ ഒരാളാണല്ലോ ശ്രീവിദ്യ മുല്ലശ്ശേരി. ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് ഫ്ലവേഴ്സ് ചാനലിന്റെ സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. മാത്രമല്ല ബിനു അടിമാലി- ശ്രീവിദ്യ മുല്ലശ്ശേരി കോംബോയിലെത്തിയ മുഴുവൻ പ്രോഗ്രാമുകളും പ്രേക്ഷകർക്കിടയിൽ ചിരിയുടെ

മാലപ്പടക്കങ്ങൾക്കായിരുന്നു തിരികൊളുത്തിയിരുന്നത്. ഒരു അഭിനേത്രി എന്നതിലുപരി വ്ലോഗിങ്ങിലും മോഡലിംഗ് മേഖലയിലും താരം ഏറെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റും വിശേഷങ്ങൾ പങ്കുവെക്കാനും ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുള്ള താരം പലപ്പോഴും കിടിലൻ ഗെറ്റപ്പിലുള്ള സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. മാത്രമല്ല ഇത്തരത്തിലുള്ള ബോൾഡ് ചിത്രങ്ങൾക്ക് ആരാധകർ

sreevidya

വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് നൽകാറുള്ളത്. എന്നാൽ ഇപ്പോഴിതാ, തന്റെ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളും വിശേഷങ്ങളുമാണ് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള പട്ടുസാരിയിൽ ആഭരണങ്ങളും ചമയങ്ങളും എല്ലാം അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ ഈയൊരു ചിത്രം കണ്ട് തങ്ങളുടെ പ്രിയതാരത്തിന്റെ ഏതെങ്കിലും വിശേഷ ദിവസമാണോ

എന്ന് തെറ്റിദ്ധരിച്ചവർക്കുള്ള മറുപടിയായി മറ്റൊരു ചിത്രവും ശ്രീവിദ്യ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ സഹോദരനായ ശ്രീകാന്തിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസമെന്നും അതിന്റെ ചിത്രങ്ങളായിരുന്നു ഇവർ പങ്കുവെച്ചിരുന്നത്. ” രണ്ട് ദിവസം മുമ്പ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു മാലാഖ കയറിവന്നു ” എന്ന അടിക്കുറിപ്പിൽ തന്റെ സഹോദരനൊപ്പവും പുതുമണവാട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ശ്രീവിദ്യ പങ്കുവെക്കുകയും ചെയ്തിരുന്നു.