പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി; പിറന്നാൾ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രിയതാരം ശിവദ | Sshivada’s daughter birthday

Sshivada’s daughter birthday: വ്യത്യസ്തത നിറഞ്ഞ അഭിനയ മികവിലൂടെ മലയാളി മനസ്സിലേക്ക് ചേക്കേറിയ താരമാണ് ശിവദ. മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമാണ് താരം. ശ്രീലേഖ എന്നാണ് യഥാർത്ഥ പേര്. അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ് മേഖലയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. മുരളീകൃഷ്ണൻ ആണ് താരത്തിന്റെ ഭർത്താവ് 2015 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. കേരള കഫേ എന്ന മലയാള ചിത്രത്തിൽ വളരെ ചെറിയൊരു റോളിൽ അഭിനയിച്ചു

കൊണ്ടായിരുന്നു സിനിമാ രംഗത്തേക്കുള്ള താരത്തിന്റെ ചുവടുവെപ്പ്. ലിവിങ് ടുഗദർ, സു സു സുധി വാത്മീകം, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദൻതോട്ടം, ശിക്കാരിശംഭു, ഇവയെല്ലാം താരത്തിന്റെ പ്രമുഖ സിനിമകളാണ്. ഏറ്റവും അവസാനമായി ഇറങ്ങിയ സിനിമകൾ സൂര്യനോടൊപ്പം ഉള്ള മേരി ആവാസ് സുനോ, മോഹൻലാലിനൊപ്പമുള്ള ട്വൽത്ത് മാൻ എന്നിവയാണ്. മേരി ആവാസ് സുനോ എന്ന ചിത്രത്തിലെ ജയസൂര്യയുടെ

നായികയായുള്ള മെറിൽ എന്ന കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. സിനിമാ മേഖലയിൽ എന്നപോലെതന്നെ സോഷ്യൽമീഡിയയിലും വളരെയധികം സജീവമാണ് താരം. തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ തന്റെ ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ആക്ടർ, ഡയറക്ടർ, എൻട്രപ്രണർ എന്നീ മേഖലകളിലെല്ലാം തന്റെ കരവിരുത് തെളിയിച്ച വ്യക്തിത്വമാണ് ഭർത്താവ് മുരളീകൃഷ്ണന്റേത്. ഇരുവർക്കും ഒരു മകളാണ് അരുന്ധതി.

ഏറ്റവും പുതുതായി താരം തന്റെ ആരാധകരുമായി പങ്കുവച്ചത് ഭർത്താവ് മുരളീകൃഷ്ണനും മകൾ അരുന്ധതിയുമൊത്തുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ്. മൂന്നുപേരും വളരെ മനോഹരമായി അണിഞ്ഞൊരുങ്ങി മകൾ അരുന്ധതിയുടെ പിറന്നാൾ ആഘോഷിക്കുന്നു. ഇളം നീല നിറത്തിലുള്ള ഡ്രസ്സുകൾ ആണ് മൂവരും അണിഞ്ഞിരുന്നത്. “ഞങ്ങളുടെ രാജകുമാരിക്ക് വേണ്ടി ആശംസ അറിയിച്ച എല്ലാവർക്കും നന്ദി. അരുന്ധതിയുടെ സ്നേഹം എല്ലാവരെയും അറിയിക്കുന്നു.” എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

A post shared by Sshivada (@sshivadaoffcl)