സ്റ്റാർ മാജിക് ശ്രീവിദ്യക്ക് കല്യാണം.!! മനോഹരമായ കല്യാണ ഒരുക്കങ്ങൾ പങ്കുവെച്ച് താരം.!! വരനെ തിരഞ്ഞു സോഷ്യൽ മീഡിയ.!!

അഭിനയത്രി, യു ട്യൂബർ, മോഡൽ, സിംഗർ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്ലവേഴ്സ് ടിവി യിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ശ്രീവിദ്യ ജനങ്ങൾക്ക് സുപരിചിതയായി മാറിയത്. ക്യാമ്പസ് ഡയറി എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് ചുവടുവെയ്ച്ചു. മമ്മൂട്ടിയോടൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രീവിദ്യ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.

ഇതൊരു വാട്സാപ്പിലെ സ്ക്രീൻഷോട്ട് ആണ്. ഈ ചിത്രത്തിൽ വിവാഹ ആഭരണങ്ങളെല്ലാം അണിഞ്ഞ സുന്ദരിയായി നിൽക്കുന്ന ശ്രീവിദ്യ മുല്ലശ്ശേരിയെ നമുക്ക് കാണാം. “എന്റെ കല്യാണ ഒരുക്കങ്ങൾ ഇവിടെ ആരംഭിച്ചിരിക്കുന്നു, വീഡിയോ ഇന്ന് പുറത്തുവരും” എന്നാണ് ഈ ചിത്രത്തിന് അടിയിലായി ശ്രീവിദ്യ കുറിച്ചിരിക്കുന്നത്. നടി ശരിക്ക് വിവാഹിതയാവുകയാണോ എന്ന് നിരവധി കമന്റുകൾ ഈ വീഡിയോയും ചിത്രത്തിനും താഴെയായി വന്നിരുന്നു.

ggbg

വൈകുന്നേരം അഞ്ചു മണിയോടുകൂടി യൂട്യൂബിലൂടെ തന്നെ വിശേഷങ്ങൾ പങ്കുവയ്ക്കാം എന്ന് നടി പറഞ്ഞിരുന്നു. അതുപോലെതന്നെ 5 മണിക്ക് വീഡിയോയും എത്തി. തിരുവനന്തപുരത്തെ ഷൂട്ടിങ് ആവശ്യങ്ങൾക്കായി എത്തിയ ശ്രീവിദ്യ രാജകുമാരി ജ്വല്ലറിയിലേക്ക് പോകുന്നതും അവിടുത്തെ വിശേഷങ്ങൾ തന്റെ ആരാധകരുമായി പങ്കുവയ്ക്കുന്നതും ആണ് വീഡിയോയിലെ ദൃശ്യങ്ങൾ. പ്രേക്ഷകരുടെ പ്രിയനടി അനു പറഞ്ഞതനുസരിച്ചാണ് താൻ ഇവിടെ എത്തിയത് എന്നും താരം കൂട്ടിച്ചേർത്തു.

ജ്വല്ലറിയിലെ ഓരോ കളക്ഷനുകളും പരിചയപ്പെടുത്തുകയും ഓരോന്നിനെയും കുറിച്ചും മനോഹരമായി വർണ്ണിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ അവിടെ പർച്ചേസിനായി വന്ന ആളുകളോട് ജ്വല്ലറിയെക്കുറിച്ചും അവിടെയുള്ള കളക്ഷനുകളെ കുറിച്ചും ചോദിച്ച് മനസ്സിലാക്കുന്നു. വ്യത്യസ്തമായ സ്വർണാഭരണങ്ങളെയും ഡയമണ്ട് നെയും കുറിച്ച് ചോദിച്ച് മനസ്സിലാക്കിയിട്ടാണ് താരം തിരിച്ചു പോരുന്നത്..