വീട്ടിലുള്ള സ്റ്റീൽ ടാപ്പുകൾ തിളങ്ങാൻ.. ഒരൊറ്റ തവണ ഇതുപോലൊന്ന് ചെയ്തു നോക്കൂ.!!!

മിക്കവരുടെ വീടുകളിലും അടുക്കളയിലും ബാത്ത് റൂമുകളിലും ഒക്കെ സ്റ്റീൽ ടാപ്പുകൾ ഫിറ്റ് ചെയ്തിട്ടുണ്ടാവും അല്ലെ.. എന്നാൽ ഈ steel ടാപ്പുകൾ കുറച്ചു കാലം മാത്രമേ നല്ല പുതുക്കത്തിൽ ഉണ്ടാവുകയുള്ളു. കുറച്ചു കഴിയുമ്പോൾ അഴുക്ക് പിടിച്ചു വൃത്തികേടായി ആകെ കളർ മങ്ങി തുടങ്ങും. ഇത് ബാത്റൂമിനും അടുക്കളക്കുമെല്ലാം ഒരു അഭംഗി തന്നെയാണ്.

പലതവണ നമ്മൾ അത് വൃത്തിയാക്കാൻ സോപ്പ് പൊടിയൊക്കെ ഇട്ടു കഴുകി നോക്കിയിട്ടുണ്ടാകും. എന്നാലും അതിന്ടെ കളർ മങ്ങി തന്നെയായിരിക്കും ഇരിക്കുക. എന്നാൽ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഇത് വൃത്തിയാക്കി എടുക്കാൻ നല്ലൊരു ടിപ്പ് ആണ് ഇന്നത്തെ വിഡിയോയിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

അതിനായി ഒരു മിക്സ് തയ്യാറാക്കണം. അൽപ്പം ബേക്കിംഗ് സോഡയും വിനാഗിരിയും ഒരു പഴയ പാത്രത്തിൽ നന്നായി മിക്സ് ചെയ്തു വെക്കാം. പൈപ്പ് കഴുകിയ ശേഷം ഈ മിക്സ് ഒരു പഴയ ടൂത് ബ്രെഷ് ഉപയോഗിച്ച് നല്ലവണ്ണം തേച്ചു പിടിപ്പിക്കണം. 10 മിനിറ്റ ഇങ്ങനെ വക്കം. ശേഷം അതേയ് മിക്സിലേക്ക് അൽപ്പം നാരങ്ങാ പിഴിഞ്ഞ് ചേർക്കാം. എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം ഇത് പൈപ്പിൽ തേക്കാം.

ശേഷം പിഴിഞ്ഞ നാരങ്ങാ തൊലികൊണ്ട് ഉരച്ചു കഴുകിയെടുക്കാം. നല്ല തിളക്കമുള്ള പൈപ്പുകൾ നിങ്ങൾക്ക് കാണാം. ഒരു തവണ ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.