ഇത് തണ്ണിൽ മത്തനിലെ സ്റ്റെഫി തന്നെയോ 😳😱 വൈറലായി പുതിയ ഡാൻസ് റീൽ 😀👌

സോഷ്യൽ മീഡിയയിൽ ഇത് റീലുകളുടെ കാലമാണ്. ഒരു റീൽ എങ്കിലും ചെയ്തു നോക്കാത്തവർ ചുരുക്കമാണ്. റീലുകൾ പോസ്റ്റ് ചെയ്യുന്ന കാര്യത്തിൽ താരങ്ങളും ഒട്ടും പിന്നിലല്ല . സിനിമാ സീരിയൽ താരങ്ങൾ പോസ്റ്റ് ചെയ്യുന്ന ഡാൻസ് റീലുകൾക്ക് വൻ ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ഒരു യുവതാര സുന്ദരിയുടെ ഡാൻസ് റീലാണ്.

ആ താരം മറ്റാരുമല്ല, തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഗോപിക രമേഷ് ആണ്.സുഹൃത്തിനൊപ്പമുള്ള ഡാൻസ് റീൽ ആണ് താരം തന്റെ ഔദ്യോഗിക ഇൻസ്റ്റ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിൽ സ്റ്റെഫി

എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. ചിത്രത്തിൽ വളരെ കുറച്ചു സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും സ്റ്റെഫി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വി.കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു. ചിത്രത്തിൽ ഷെഫീന എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിശേഷങ്ങൾ പങ്കു വെക്കാറുള്ള താരം കൂടിയാണ് ഗോപിക. ഗോപികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൻസ്റ്റാഗ്രാമിൽ സജീവമായ ഗോപികയ്ക്ക് ഇപ്പോൾ തന്നെ രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട് . ഫാഷൻ ടെക്നോളജി വിദ്യാർഥിയാണ് ഗോപിക.