എന്റെ ആശുപത്രി വാസവും, അമ്മയുടെ പിറന്നാളും.!! എന്റെ ആ ദുശീലമാണ് എനിക്ക് ഈ അവസ്ഥ വരുത്തിയത് | Subi Suresh talk about health issue

Subi Suresh talk about health issue: പ്രേക്ഷകരുടെ പ്രിയതാരമാണ് സുബി സുരേഷ്. ഇന്ത്യൻ സിനിമകളിലും, ടിവി ഷോകളിലും, സോഷ്യൽ മീഡിയകളിലുമെല്ലാം സുബി നിറഞ്ഞുനിൽക്കുകയാണ്. എന്നാൽ ഇക്കഴിഞ്ഞ ദിവസം സുബി പങ്കുവെച്ച വീഡിയോ മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുകയാണ്. ‘അമ്മയുടെ പിറന്നാളും എന്റെ ആശുപത്രി വാസവും’ എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പുറത്തുവിട്ടത്. അമ്മയുടെ പിറന്നാൾ ദിവസത്തിൽ കുടുംബത്തോടൊപ്പം കേക്ക് കട്ട് ചെയ്യുന്നതും ഒന്നിച്ച് സദ്യ കഴിക്കുന്നതുമാണ് ഈ വീഡിയോയുടെ ആദ്യഭാഗം. ശേഷം ഇത്രയും ദിവസം ഒരു വീഡിയോയും

യൂട്യൂബ് ചാനലിൽ ഇടാത്തതിന് കാരണം തുറന്നുപറയുകയാണ് താരം. തന്റെ തെറ്റായ ജീവിത ശൈലി കൊണ്ട് പത്ത് ദിവസത്തോളം ആശുപത്രിയിലായിരുന്നു. ഇക്കാര്യം സുബി തുറന്നു പറയുന്നത് വളരെ തമാശയോടെയാണ്. ‘ഞാനൊന്ന് വർക്ക് ഷോപ്പിൽ കയറി’ എന്ന ക്യാപ്ഷനോട് കൂടിയുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷമാണ് ഇങ്ങനെയൊരു വീഡിയോ ആരാധകർക്ക് വേണ്ടി സുബി പോസ്റ്റ് ചെയ്തത്. എന്റെ അശ്രദ്ധമൂലം തന്നെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്. സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ യഥാവിധം കഴിക്കുക, എന്നിങ്ങനെയുള്ള

subi suresh

യാതൊരു ശീലവും തനിക്കില്ല. ഷൂട്ടിന് പോകേണ്ടിയിരുന്നത്തിന്റെ തലേദിവസമാണ് തനിക്ക് വയ്യാതെ ആകുന്നത്. നെഞ്ചുവേദനയും ശരീരവേദനയും ആയിരുന്നു. കരിക്കിൻ വെള്ളം കുടിച്ചാലും ചർദ്ദിക്കുന്ന അവസ്ഥ. ക്ലിനിക്കിൽ പോയി ഇസിജി എടുത്തു എങ്കിലും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാൽ പൊട്ടാസ്യം കുറവാണെന്നും കഴിക്കാൻ മരുന്ന് തരുകയും ചെയ്തിരുന്നു. പക്ഷേ താൻ കഴിച്ചിരുന്നില്ല. വർക്ക് ഒഴിവാക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഇത് പൈസയ്ക്ക് വേണ്ടിയല്ല. മറിച്ച് വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ്.

ഭക്ഷണം കഴിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ദിവസവും ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത് എന്നും താരം പറഞ്ഞു. കൂടാതെ വിശക്കുമ്പോൾ പലപ്പോഴും പച്ചവെള്ളം മാത്രമാണ് കുടിക്കുന്നത്. മഗ്നീഷ്യവും സോഡിയവും പൊട്ടാസ്യവും എല്ലാം കുറഞ്ഞുപോയി. പൊട്ടാസ്യം കയറുമ്പോൾ ശരീരത്തിൽ വളരെയധികം വേദനയാണ്. ഇതൊന്നും പോരാഞ്ഞിട്ട് തന്റെ പാൻക്രിയാസിൽ കല്ല് ഉണ്ടെന്നും പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് പ്രശ്നമൊന്നുമില്ല എന്നും സുബി പറയുന്നു.