ഇത് സുദർശനക്കുട്ടിയുടെ പല്ലട ചടങ്ങുകൾ; ആരാധകരുമായി വീഡിയോ പങ്കുവെച്ച് പ്രിയതാരം സൗഭാഗ്യ വെങ്കിടേഷ് | Sudarshana’s Pallada Ceremony

Sudarshana’s Pallada Ceremony: ഒരു കുഞ്ഞ് ജനിക്കുന്നത് മുതൽ വളർന്നുവരുന്നത് വരെ നിരവധി ചടങ്ങുകളും, ആഘോഷങ്ങളും നമുക്കിടയിൽ ഉണ്ടാവാറുണ്ട്… അതെല്ലാം മലയാളികൾ വളരെ ആഘോഷമായി തന്നെയാണ് കൊണ്ടാടാറുള്ളത്. ഇരുപത്തെട്ട്, ചോറൂണ്, പേരിടൽ ചടങ്ങ്, കാതുകുത്ത്.. അങ്ങനെ എന്തെല്ലാം ഓരോ പ്രദേശത്തും വ്യത്യസ്ത പേരുകളിലാണ് ഓരോ ചടങ്ങുകളും അറിയപ്പെടുന്നത്. ഇപ്പോഴിതാ കുഞ്ഞിന് ആദ്യത്തെ പല്ല് മുളയ്ക്കുമ്പോൾ പല്ലട എന്ന

വ്യത്യസ്തമായ ഒരു ചടങ്ങിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം സൗഭാഗ്യ വെങ്കിടേഷ്. തന്റെ മകൾ സുദർശനയുടെ പല്ലട ചടങ്ങിന്റെ വീഡിയോ ആരാധകരുമായി യൂട്യൂബിൽ പങ്കുവെച്ചിരിക്കുകയാണ് താരം. വീഡിയോയ്ക്ക് താഴെയായി നിരവധി ആരാധകർ കുഞ്ഞു സുദർശനക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. സുദർശനയെ കുളിപ്പിക്കുന്നതും ചടങ്ങിനായി അണിയിച്ചൊരുക്കുന്നതും വീഡിയോയിൽ കാണാം…

sudharshanas pallada chadangukal

ആരാധകർ സുദർശനയെ സ്നേഹത്തോടെ കൊച്ചു ബേബി എന്നാണ് വിളിക്കുന്നത്. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് താരാകല്ല്യാണിന്റേത്. മകൾ സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖരനും എല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെ. നല്ലൊരു നർത്തകിയാണ് സൗഭാഗ്യ. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും സൗഭാഗ്യ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. മഞ്ഞയും പച്ചയും

നിറത്തിലുള്ള പട്ടുപാവാട അണിഞ്ഞ് കഴുത്തിൽ മാലയണിഞ്ഞ് കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായ സുദർശനയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സുദർശനയുടെ ജനനവും തുടർന്നുള്ള ഓരോ ആഘോഷങ്ങളും ആരാധകർക്ക് മുൻപിൽ എത്തിയിരുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിൽ താര കുടുംബത്തിൽ നടന്ന ആഘോഷങ്ങളും ചടങ്ങുകളും നാം എല്ലാവരും കണ്ടതാണ്. പ്രേക്ഷകർ ഹൃദയത്തിലേറ്റുന്ന കുടുംബമാണ് സൗഭാഗ്യയുടെത്. അതുകൊണ്ടുതന്നെ സൗഭാഗ്യയുടെ ഓരോ വിശേഷങ്ങളിലും ആരാധകരും പങ്കെടുക്കാറുണ്ട്..