ജഗദീഷേട്ടൻ കല്ലുപോലെ നിന്നതിന് കാരണം ഇതാണ്. യഥാർത്ഥത്തിൽ ആ മനസ് പിടയുകയാണ്.! ചേച്ചി ഞങ്ങൾക്ക് എല്ലാമെല്ലാമായിരുന്നു.. സങ്കടം കടിച്ചമർത്തി സുധീർ കരമന…

“ഉള്ളിൽ അലതല്ലുന്ന സങ്കടമൊന്നും പുറത്ത് പ്രതിഫലിക്കാതിരിക്കാൻ ജഗദീഷേട്ടൻ എപ്പോഴും ശ്രമിക്കുമായിരുന്നു”. പ്രിയപത്നിയുടെ വിയോഗം നടൻ ജഗദീഷിനെ ഏറെ സങ്കടത്തിലാഴ്ത്തുമ്പോഴുമ്പോൾ സഹതാരം സുധീർ കരമന നിറകണ്ണുകളോടെ ജഗഷീഷിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. സുധീറിന്റെ വാക്കുകൾ തീർത്തും ശരിവെക്കുന്ന രീതിയിലായിരുന്നു ഇന്നലെ ഭാര്യയുടെ അന്ത്യനിമിഷങ്ങളിൽ ജഗദീഷിനെ കണ്ടത്.

ഉള്ളിൽ കരയുമ്പോഴും മുഖത്ത് അതൊന്നും പ്രകടമായിരുന്നില്ല. ആദരാഞ്ജലികളർപ്പിക്കാൻ എത്തിയവരെല്ലാം ജഗദീഷിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും സ്വയം നിയന്ത്രിച്ചുള്ള താരത്തിന്റെ ആ നിൽപ്പ് ഏറെ വികാരനിർഭരമായി മാറി. രമയ്‌ക്കരികിൽ നിന്ന് മാറാതെ നിൽക്കുന്ന ജഗദീഷ് പ്രേക്ഷകരുടെയും കണ്ണുനിറയിപ്പിച്ചു എന്ന് പറയാം. “അമ്മയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുമിച്ച് ഒത്തിരി യാത്രകൾ ചെയ്തിരുന്നു.

ചേച്ചിയെക്കുറിച്ച് എപ്പോഴും അഭിമാനത്തോടെയാണ് ജഗദീഷേട്ടൻ സംസാരിച്ചിട്ടുള്ളത്. അദ്ദേഹവും കുടുംബവുമായി എനിക്കുള്ളത് വൈകാരികമായ ഒരു ബന്ധമാണ്. ജഗദീഷേട്ടൻറെ ദുഃഖം എത്രത്തോളം കഠിനമായിരിക്കും എന്ന് എനിക്ക് ചിന്തിക്കാനാവും. ഈ സാഹചര്യത്തെയും മറികടക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ” നടൻ സുധീർ കരമനയുടെ വികാരസാന്ദ്രമായ വാക്കുകൾ ഏവരെയും കണ്ണുനിറയിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു

നടൻ ജഗദീഷിന്റെ ഭാര്യ രമ അന്തരിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ബാധിച്ച ഒരു രോഗമാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്. രണ്ട് പെണ്മക്കളാണ് ജഗദീഷിനും രമക്കും. ഏറെ സംതൃപ്തകരമായ കുടുംബജീവിതമായിരുന്നു ഇവരുടേത്. മീഡിയക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞുമാറാറുള്ള രമ പ്രൊഫഷണൽ ലൈഫിൽ ഏറെ സന്തുഷ്ടയായിരുന്നു. ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന രമ ആ തസ്തികയിൽ നിന്നും സ്വയം വിരമിക്കുകയായിരുന്നു.

Rate this post