വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരം സുധീര്‍ മനസ്സുതുറക്കുമ്പോൾ | Sudheer Sukumaran life story

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുധീർ. അഭിനയത്തിൽ നിന്ന് താരം ഇടവേള എടുത്തെങ്കിലും താരത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് ഇന്നും ഓർമ്മയുണ്ട്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായെത്തിയ സുധീർ തന്റെ പ്രിയതമയെപറ്റി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിട്ടുള്ളത്. തന്റെ അസുഖ നാളുകളിലും

അല്ലാതെയും എല്ലാത്തിനും കൂട്ട് നിന്ന പ്രിയയെ കുറിച്ചാണ് സുധീര്‍ പരിപാടിയിൽ ഉടനീളം സംസാരിച്ചത്. മാത്രമല്ല പ്രിയയെ പതിനേഴാം വയസില്‍ പെണ്ണ് കണ്ടതും പതിനെട്ട് വയസില്‍ വിവാഹം കഴിച്ചതിന്റെ കാരണവും താരം വെളിപ്പെടുത്തിയിട്ടുണ്ട്. പക്ക അറേഞ്ച്ഡ് മ്യാരേജ് ആണെങ്കിലും അതിലെ പ്രണയത്തെ കുറിച്ചാണ് വ്യക്തമാക്കിയിട്ടുള്ളത്. തന്റെ പെങ്ങളുടെ കല്യാണം നടത്തുക എന്നതായിരുന്നു ആ സമയത്ത് തന്റെ വലിയ കാര്യം. അത് നടത്തി വീണ്ടും

sudheer

വിദേശത്തേക്ക് പോവാന്‍ ഒരുങ്ങിയപ്പോള്‍ എന്റെ കല്യാണം നോക്കാൻ അമ്മ ഒരു ബ്രോക്കറെ ഏല്‍പ്പിച്ചു. ഇതുപോലൊരു പെണ്‍കുട്ടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പെണ്ണ് ആലോചിക്കുന്നുണ്ടെങ്കില്‍ മലയാളി തനിമയുള്ള പെണ്‍കുട്ടിയാവണം. ആര്‍ഭാടം കാണിക്കുന്ന ആളെ വേണ്ടെന്നും കുടുംബിനിയായിരിക്കണം എന്നും ബ്രോക്കറോട് ഞാൻ പറഞ്ഞിരുന്നു. അന്നേരമാണ് പ്രിയയെ കുറിച്ച് പറഞ്ഞത്. പക്ഷേ പതിനേഴ് വയസേയുള്ളു. പതിനെട്ട് വയസിനുള്ളില്‍ വിവാഹം

നടന്നില്ലെങ്കില്‍ പിന്നെ അവള്‍ക്ക് ഇരുപത്തിയെട്ട് വയസിലേ വിവാഹത്തിന് യോഗമുള്ളു എന്ന് ആരോ പറഞ്ഞിരുന്നു അതുകൊണ്ട് പ്രിയയെ എനിക്ക് കിട്ടി. ഞാൻ പോകുന്നതിനു മുമ്പ് പ്രിയയും ആയിട്ടുള്ള കല്യാണം ഉറപ്പിക്കുകയും ചെയ്തു. പിന്നെ ഒരു വർഷത്തോളം ഞങ്ങൾ കത്തിലൂടെയാണ് പ്രണയിച്ചത് എന്നും താരം വ്യക്തമാക്കി. ഡ്രാക്കുള എന്ന സിനിമയിലൂടെ സുധീർ നായകനായി അഭിനയിച്ചു. ഫിറ്റ്‌നെസിന് വലിയ പ്രധാന്യം കൊടുക്കാറുള്ള താരത്തിന് കാന്‍സര്‍ വന്നത് വലിയ ആഘാതമായി മാറിയിരുന്നു എങ്കിലും ചികിത്സയിലൂടെ ജീവിതം തിരിച്ച് പിടിക്കുകയും വീണ്ടും സിനിമകളുടെ ഭാഗമാവാനും തനിക്ക് സാധിച്ചിരുന്നതായി സുധീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.| Sudheer Sukumaran life story

sudheer 2