രണ്ടു മക്കളെയും വരിപ്പുണർന്ന് ചുംബിച്ച് സുമ ജയറാം.!!പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിപറഞ്ഞ് താരം;|Suma Jayaram With Family Latest Pic Malayalam

Suma Jayaram With Family Latest Pic Malayalam: ചുരുക്കം ചില സിനിമകളിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് സുമ ജയറാം. ചെറുതും വലുതുമായി നിരവധി വേഷങ്ങൾ താരം ഇതിനോടകം തന്നെ സിനിമയിൽ ചെയ്തിട്ടുണ്ട്.ഓരോ സിനിമ താരങ്ങളെയും നമ്മൾ ഓർക്കുന്നത് അവർ ചെയ്യുന്ന വ്യത്യസ്തയാർന്ന കഥാപാത്രങ്ങളിലൂടെയാണ്. അത്തരത്തിൽ വ്യത്യസ്ത കാരണ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചുകൊണ്ട് കടന്നുവന്ന വ്യക്തിയാണ് സുമ. ലല്ലുഷ് ആണ് ഭർത്താവ്. ഇരുവർക്കും ഇരട്ടക്കുട്ടികളാണ്. ഭര്‍ത്താവിന്റെ മമ്മിയുടെ

അച്ഛന്റെ പേരാണ് ഒരാള്‍ക്ക് നല്‍കിയത്. എന്റെ മമ്മിയുടെ അച്ഛന്റെ പേരാണ് മറ്റെയാള്‍ക്ക് നല്‍കിയത്. ആന്റണി ഫിലിപ്പ് മാത്യു, ജോര്‍ജ് ഫിലിപ്പ് മാത്യു എന്നാണ് മക്കൾക്ക് പേരിട്ടത്- ഈ വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയ വഴിയാണ് സുമ തന്റെ ആരാധകരെ അറിയിച്ചത്. സിനിമ മേഖലയിൽ അത്രതന്നെ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഈയടുത്ത് ഹോസ്പിറ്റലിൽ ആണെന്നും എല്ലാവരും പ്രാർത്ഥിക്കണം എന്നും പറയുന്ന ഒരു

ചിത്രം സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ എന്തുപറ്റി എന്ന ആശങ്കയുമായി എത്തിയത്.ആര്‍ട്ട് ഫിലിം ആയ ‘ആദി’യുടെ നിർമ്മാണം നടത്തിയത് സുമ ആയിരുന്നു. ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങിയ ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1988ൽ ഉൽസവപ്പിറ്റെന്ന് എന്ന മലയാള ചിത്രത്തിലൂടെയാണ്

സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴതാ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ മറ്റൊരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭർത്താവ് ലല്ലുഷിനും രണ്ടു മക്കൾക്കും ഒപ്പമുള്ള ചിത്രമാണിത്. ഒരു മകനെ സുമയും ഒരു മകനെ ഭർത്താവും എടുത്തിരിക്കുന്നു.ചിത്രത്തിന് താഴെയായി സുമ ഇങ്ങനെ കുറിച്ചിരിക്കുന്നു. “Good morning friends. I am thankful to my good friends and the Well wishers ” പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്.