ഡാഡയെ മിസ്സ് ചെയ്യുന്നു. സങ്കടത്തോടെ അലംകൃത.! മകളെ നെഞ്ചോട് ചേർത്ത് പൃഥ്വി. സുപ്രിയ പങ്കുവെച്ച ചിത്രം വൈറൽ.!! Supriya Menon Prithviraj instagram post
മലയാളികളുടെ പ്രിയതാരപുത്രിയാണ് അലംകൃത എന്ന അല്ലി. നടൻ പൃഥ്വിരാജിന്റെ മകൾ അല്ലിയെ മലയാളികൾക്ക് ഏറെയിഷ്ടമാണ്. അലംകൃതയുടെ വിശേഷങ്ങൾ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ സ്ഥിരം പങ്കുവെക്കാറുണ്ട്. അല്ലിമോൾക്ക് ആരാധകരും ഏറെയാണ്. മകളുടെ വിശേഷങ്ങളെല്ലാം കൃത്യമായി ആരാധകരുമായി പങ്കുവെക്കുന്ന രാജുവും സുപ്രിയയും അല്ലിയുടെ മുഖം പൂർണമായി കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ
സോഷ്യൽ മീഡിയക്ക് കാണിച്ചുകൊടുക്കാൻ മടിച്ചിരുന്നു എന്നതാണ് സത്യം. സമ്മർ വെക്കേഷന് മകൾ വീട്ടിലുള്ള സമയത്ത് താനും അവിടെയുണ്ടാകണമെന്നാണ് അവൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് പലപ്പോഴും സാധിക്കാറില്ലെന്നും പൃഥ്വി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത്തവണ പൃഥ്വി വീണ്ടും വെക്കേഷൻ സമയത്ത് വിദേശത്ത് തന്നെയാണ്. ആടുജീവിതത്തിന്റെ ലൊക്കേഷനിൽ അവസാനജോലികളിലാണ് താരം. പൃഥ്വിയെ മിസ്സ്
ചെയ്യുന്നുവെന്ന അലംകൃതയുടെ ഫീലിംഗ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് ഇപ്പോൾ സുപ്രിയ. 9 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മകൾക്കൊപ്പം പൃഥ്വി എടുത്ത ചിത്രമാണ് സുപ്രിയ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തത്. ‘മിസ്സിംഗ് ഡാഡാ’ എന്ന അടിക്കുറിപ്പിൽ പുറത്തിറങ്ങിയ ചിത്രം ഇതിനോടകം തന്നെ ലൈക്കുകൾ വാരിക്കൂട്ടി. പൃഥ്വിയുടെ നെഞ്ചിൽ ചാഞ്ഞുകിടക്കുന്ന അല്ലിമോളെ ചിത്രത്തിൽ കാണാം. കുഞ്ഞിന്റെ പാതിമുഖം
കാണുന്ന രീതിയിലായിരുന്നു ചിത്രമെടുത്തിട്ടുള്ളത്. പൃഥ്വിയുടെ പുതിയ ചിത്രം ജനഗണമന തിയേറ്ററിൽ മിന്നും വിജയമാണ് കാഴ്ചവെച്ചത്. തിയേറ്ററിൽ ചിത്രം വിജയകരമായി തുടരുമ്പോഴാണ് പൃഥ്വി ആടുജീവിതം പൂർത്തിയാക്കാൻ വിദേശത്തേക്ക് പോയത്. ആടുജീവിതം കഴിഞ്ഞായിരിക്കും ഇനി മറ്റ് സിനിമകൾ ചെയ്യുകയെന്നും പൃഥ്വി പറഞ്ഞിരുന്നു. എന്തായാലും ഡാഡയെ വല്ലാതെ മിസ്സ് ചെയ്യുന്ന അല്ലിമോൾക്കൊപ്പമാണ് ഇപ്പോൾ മലയാളികൾ. Supriya Menon Prithviraj instagram post.