എന്തെങ്കിലും പറയാനുണ്ടെങ്കിൽ അമ്മയോടാണ് പറയാറ്.!! അച്ഛൻ യാതൊരു പ്രഷറും ഞങ്ങൾക്ക് ചെലുത്താറില്ല | Suresh Gopi about Gokul

Suresh Gopi about Gokul: മലയാളി മനസ്സുകളെ മാസ് ഡയലോഗ് പറഞ്ഞ് കീഴ്പ്പെടുത്തിയ ഒരേയൊരു വ്യക്തിയാണ് സുരേഷ് ഗോപി. 1965 ൽ ഓടയിൽ നിന്ന് എന്ന മലയാള ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം ചെയ്താണ് സിനിമാരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീടങ്ങോട്ട് ഹിറ്റ്കളുടെ പരമ്പരയായിരുന്നു. ഏറ്റവും ഒടുവിലായി താരത്തിന്റേതായി പുറത്തിറങ്ങിയത് പാപ്പൻ എന്ന ചിത്രത്തിമായിരുന്നു. ഈ ചിത്രത്തിലെ അഭിനയവും മറ്റു ചിത്രങ്ങളിൽ നിന്ന് ഒട്ടും തന്നെ പിന്നിലല്ല.

സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ അച്ഛനോടൊപ്പം വേഷമിടുന്നു. പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും തിരക്കിലാണ്. ആരാധകരോട് തന്റെ പുതു ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഈയടുത്ത് പാപ്പനെ സംബന്ധിച്ച് variety media ക്ക് നൽകിയ ഇന്റർവ്യൂവിൽ സുരേഷ് ഗോപി പറയുന്നുണ്ട് മമ്മൂട്ടിയുടെ മകൻ ദുൽഖറിനും, ലാലിന്റെ മകൻ പ്രണവിനെ കിട്ടിയ ലോഡ്

suresh gopi and son

എന്തായാലും ഗോകുലിനു ഉണ്ടാവില്ല. കാരണം ഞാൻ അവരെ പോലെ അത്ര വലിയ സ്റ്റാർ അല്ല. വളരെ എളിമയോടെ ആണ് താരം ഇന്റർവ്യൂ കൊടുക്കുന്നത്. ഗോകുലും വളരെ വിനയത്തോടെ തന്നെയാണ് മറുപടി പറയുന്നത്. അച്ഛനെ പറ്റിച്ചു വല്ല കള്ളത്തരവും ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ അച്ഛന് അറിയില്ല. തനിക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അമ്മയോടാണ് താൻ പറയാറെന്നും ഗോകുൽ പറയുന്നു.

അമ്മ അച്ഛനോട് പറഞ്ഞോളും എന്നും അച്ഛൻ ഏത് മൂഡിലാണ് ഉള്ളത് എന്ന് പറയാൻ പറ്റില്ല എന്നാണ് താരം പറയുന്നത്. അച്ഛൻ യാതൊരു പ്രഷറും ഞങ്ങൾക്ക് ചെലുത്താറില്ല എന്നും സിനിമയിലാണെങ്കിലും അങ്ങനെ ചെയ് ഇങ്ങനെ ചെയ് എന്നൊന്നും പറയാറില്ല എന്നും താരം പറഞ്ഞു. ഇതുവരെ കണ്ട്രോൾ ചെയ്യാൻ പറ്റാത്തത് ഓരോ സിനിമയും റിലീസ് ആകുന്നതിനു മുൻപ് ഉള്ള ടെൻഷൻ ആണ്‌ എന്ന് സുരേഷ് ഗോപി പറയുന്നു. ശരിക്കും അതൊരു പ്രസവവേദന തന്നെയാണ്. മകന് എല്ലാവിധ സപ്പോർട്ടുകളും നൽകുന്ന നല്ലൊരു അച്ഛൻ തന്നെയാണ് സുരേഷ് ഗോപി.