മകന് അനുഗ്രഹം നൽകി അച്ഛൻ.!! ഇൻറർവ്യൂവിൽ നിന്നും ഇറങ്ങിച്ചെന്ന് ഗോകുൽ സുരേഷിന് അനുഗ്രഹം നൽകി സുരേഷ് ഗോപി| Suresh Gopi blessed his son Gokul Suresh

Suresh Gopi blessed his son Gokul Suresh: അഭിനയരംഗത്തും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായിട്ടുള്ള താരമാണ് സുരേഷ് ഗോപി. താരത്തിന് പിന്നാലെ മകൻ ഗോകുൽ സുരേഷ് ഗോപിയും അഭിനയരംഗത്തേക്ക് കടന്നിരുന്നു. ആദ്യമായി അഭിനയിച്ച ചിത്രം 2016 പുറത്തിറങ്ങിയ മുത്തുഗൗ ആണ്. നവാഗതനായ വിപിൻദാസ് ആയിരുന്നു ഈ ചിത്രത്തിൻറെ സംവിധായകൻ. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ ഗോകുലിന് അവസരം ലഭിച്ചു. ഇര, മാസ്റ്റർപീസ്, സായാഹ്ന വാർത്തകൾ എന്നിവ താരം അഭിനയിച്ച ചിത്രങ്ങളിൽ

മുൻപന്തിയിൽ നിൽക്കുന്നവയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയുടെ ലൊക്കേഷനിൽ തന്റെ ജന്മദിനം ആഘോഷിച്ച ഗോകുൽ സുരേഷിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. ദുൽഖർ സൽമാൻ ചേർത്തുപിടിച്ച് പിറന്നാൾ ആഘോഷിച്ച ചിത്രങ്ങൾ ഗോകുലിന്റെ സഹോദരൻ മാധവാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ മാധവനെയും കാണാൻ സാധിക്കുന്നുണ്ട്. ദുൽഖർ സൽമാനും ഗോകുൽ സുരേഷും ആദ്യമായി

suresh gopi and gokul

ഒന്നിക്കുന്ന, നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ഗോകുൽ പ്രത്യക്ഷപ്പെടുന്നത്. മധുരയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, നയിലാ ഉഷ, ശാന്തികൃഷ്ണ ഉൾപ്പെടെ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അടുത്തിടെ തൻറെ മക്കളെ പറ്റി സുരേഷ് ഗോപി നടത്തിയ ഒരു പ്രസ്താവനയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മറ്റു മൂന്നു മക്കളെയും അപേക്ഷിച്ച് തന്നോട് അല്പം ബഹുമാനം കൂടുതലുള്ളത് ഗോകുലിന്

ആണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മറ്റുള്ളവർ തന്റെ തലയിൽ കയറിയിരുന്ന് നിരങ്ങുകയും തമാശ പറയുകയും ഒക്കെ ചെയ്യും എന്നാൽ ഗോകുലിനെ സംബന്ധിച്ചിടത്തോളം അവന് അല്പം കൂടുതൽ ബഹുമാനമുള്ള കൂട്ടത്തിലാണെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ ചിത്രീകരണത്തിന് മുൻപ് സുരേഷ് ഗോപിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ഗോകുലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സുരേഷ് ഗോപി ഒരു

അഭിമുഖത്തിൽ ഇരിക്കുന്ന സമയത്തായിരുന്നു അച്ഛനെ കാണുവാൻ മകൻ എത്തിയത്. മകനെ കണ്ടപ്പോൾ തന്നെ ഇൻറർവ്യൂവിൽ നിന്നും ഇറങ്ങിച്ചെന്ന് അവന് അനുഗ്രഹം നൽകുകയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയെയും വീഡിയോയിൽ കാണാം. ഇതിനൊക്കെ സാക്ഷിയായി മാധവും തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു.

Rate this post