വെറും വാക്ക് പറയുന്നവനല്ല സുരേഷ് ഗോപി. വാക്ക് പറഞ്ഞാൽ ചെയ്യും.!! പ്രതിഫലത്തിൽനിന്നും വീണ്ടും രണ്ട് ലക്ഷം രൂപ നൽകി താരം മാതൃകയായി | Suresh Gopi Handed over the cheque for ₹2 lakhs to the welfaremaa

Suresh Gopi Handed over the cheque for ₹2 lakhs to the welfaremaa : കനിവിന്റെ കയ്യൊപ്പ് ചാർത്തിയ താരമാണ് നടൻ സുരേഷ് ഗോപി. നിരവധി ആക്ഷൻ ചിത്രങ്ങളുടെ ഭാഗമായ സുരേഷ് ഗോപിയെ ഒരു നടനായി മാത്രമല്ല മലയാളികൾക്ക് പരിചയം. തന്റെ കണ്മുന്നിലൂടെ കടന്നുപോകുന്ന ഏത് മനുഷ്യമുഖത്തിന്റെയും വേദന തിരിച്ചറിയാനുള്ള മനസ് ഈ സൂപ്പർതാരത്തിനുണ്ട്. ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ പരിപാടിയുടെ അവതാരകനായി താരം എത്തിയ സമയം പലരെയും അദ്ദേഹം മനസ്സറിഞ്ഞ് സഹായിക്കുന്നത് നമ്മൾ കണ്ടു.

വെറും വാക്കുകളിൽ ഒതുങ്ങുന്നതല്ല, അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ. ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യുന്ന പച്ചയായ മനുഷ്യൻ. കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കവേ മിമിക്രി രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനായി സുരേഷ് ഗോപി തന്റെ കനിവിന്റെ കരുതൽ സ്പർശം ചൊരിയുകയായിരുന്നു. താൻ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിൽ നിന്ന് രണ്ട് ലക്ഷം രൂപം വീതം മിമിക്രി കലാകാരന്മാരുടെ

suresh gopi

സംഘടനയ്ക്ക് നൽകുമെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതുവരെയും ആറ് ലക്ഷം രൂപ താരം സംഭാവന ചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ ലിസ്റ്റിൻ സ്റ്റീഫന്‍ നിർമിച്ച് അരുൺ ‍വർമ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ അഡ്വാൻസ് തുകയാണ് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ അധ്യക്ഷനായ നാദിർഷയ്ക്ക് സുരേഷ് ഗോപി കൈമാറിയത്. കഴിഞ്ഞയിടെ നടൻ സുധീർ തനിക്ക് അസുഖാവസ്ഥയിൽ സുരേഷ് ഗോപി ചെയ്ത സഹായങ്ങളെപ്പറ്റിയും ഒരു നന്ദിവാക്ക് പോലും

ആഗ്രഹിക്കാത്ത അദ്ദേഹത്തിന്റെ വലിയ മനസിനെപ്പറ്റിയും തുറന്നുപറഞ്ഞിരുന്നു. ഇത്തരത്തിൽ സുരേഷ് ഗോപി എന്ന നടൻ കണ്ണീരൊപ്പുന്ന അനേകം വ്യക്തികൾ സിനിമക്കകത്തും പുറത്തുമുണ്ട്. ചിലത് വാർത്തയാകുന്നു, മറ്റ് ചിലത് ആരുമറിയാതെ പോകുന്നു എന്ന് മാത്രം. സുരേഷ് ഗോപിയുടെ പുതിയ ചിത്രം പാപ്പൻ ഉടൻ റിലീസിനെത്തുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ സുരേഷ് ഗോപി എന്ന നടന്റെ ഒരു ഗംഭീര തിരിച്ചുവരവ് തന്നെയാകും സംഭവിക്കുക.