സുരേഷ് ഗോപി നല്ലൊരു മനുഷ്യനും, നാട്യങ്ങളില്ലാത്ത മലയാളികളുടെ സൂപ്പർസ്റ്റാറും.!! സോഷ്യൽ മീഡിയയിൽ വൈറലായി സുരേഷ് ഗോപി എംപി യുടെ വീഡിയോ…
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. അഭിനയത്തിനൊപ്പം രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകുന്ന താരം പക്ഷേ വളരെ സിമ്പിൾ ആൻഡ് കൂൾ ആണെന്ന് എല്ലാവർക്കും അറിയാം… ആ വാക്കിന് മോടികൂട്ടാൻ തക്കവണ്ണം താരത്തിന്റെ ഒരു അടിപൊളി വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗായകനും സംഗീത സംവിധായകനുമായ അരുൺ ഗോപന്റെ മകൻ
ആര്യൻ ഗോപനൊപ്പം കളിയ്ക്കുന്ന കേരളത്തിന്റെ സ്വന്തം എംപിയുടെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അരുൺ ഗോപന്റെ കൈയിലിരിക്കുന്ന ആര്യനെ കളിപ്പിക്കുകയാണ് മലയാളികളുടെ പ്രിയ താരമായ സുരേഷ് ഗോപി. അരുൺ ഗോപന്റെ അടുത്ത് ഭാര്യ നിമ്മിയുമുണ്ട് …അരുൺ ഗോപനും നിമ്മിയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയരാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മ്യൂസിക് റിയാലിറ്റി ഷോയിലൂടെ

മലയാളികളുടെ മനം കവർന്ന താരമാണ് അരുൺ ഗോപൻ. തുടർന്ന് സംഗീത സംവിധാനത്തിലേക്ക് കടന്ന താരവും വിജെയായി എത്തി സീരിയലിലൂടെ മലയാളികളുടെ ഉള്ളിൽ കടന്നുകൂടിയ നിമ്മിയും സോഷ്യൽ മീഡിയയിൽ സജീവ സാധനങ്ങളാണ്. തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ഒക്കെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന ഇരുവർക്കും മകന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ തന്നെയുണ്ട്.. തന്റെ ചാനലിലൂടെ
താരം പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ വൈറലായി മാറികഴിഞ്ഞു. കുഞ്ഞിനെ കളിപ്പിക്കുന്ന സുരേഷ് ഗോപിയുടെ മനോഹരമായ വീഡിയോക്ക് ഇതിനോടകം തന്നെ നിരവധി ആരാധകരും താരങ്ങളും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. സുരേഷ് ഗോപി നാട്യങ്ങളില്ലാത്ത മലയാളികളുടെ സൂപ്പർസ്റ്റാർ.. നല്ലൊരു മനസ്സിന്റെ ഉടമ നല്ലൊരു മനുഷ്യനും നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ എത്തിയിട്ടുള്ളത്..